ലോക് ഭവനിൽ ക്രിസ്മസ് അവധിയില്ല; ജീവനക്കാരെല്ലാം ഹാജരാകണമെന്ന് നിർദേശം
Kerala
ലോക് ഭവനിൽ ക്രിസ്മസ് അവധിയില്ല; ജീവനക്കാരെല്ലാം ഹാജരാകണമെന്ന് നിർദേശം
ശ്രീലക്ഷ്മി എ.വി.
Wednesday, 24th December 2025, 8:38 pm

തിരുവനന്തപുരം: ക്രിസ്മസിന് അവധിയില്ലാതെ ലോക്ഭവൻ. ജീവനക്കാരെല്ലാം നാളെ ഹാജരാകണമെന്ന് ലോക് ഭവൻ നിർദേശം നൽകി. ലോക് ഭവൻ കൺട്രോളറാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.

മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കണമെന്നും നിർദേശമുണ്ട്.

ഗുഡ് ഗവർണേഴ്‌സ് ഡേ ആചരിക്കാൻ ജീവനക്കാർ ഹാജരാകണമെന്നും രാവിലെ പത്തുമണിക്ക് പരിപാടി ആരംഭിക്കുമെന്നും ലോക് ഭവൻ അറിയിച്ചു.കർശനമായും നിർദേശം പാലിക്കണമെന്നും ലോക് ഭവൻ അറിയിച്ചു.

നേരത്തെ ഉത്തർപ്രദേശിൽ ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾക്കടക്കം അവധിയില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ലോക് ഭവനിലും അവധി നൽകില്ലെന്ന വിവരം പുറത്തുവരുന്നത്. വാജ്‌പേയിയുടെ ജന്മദിനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തർപ്രദേശിലും അവധി നിഷേധിച്ചത്.

Content Highlight: No Christmas break at Lok Bhavan; all employees asked to be present tomorrow

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.