മോദിയെ അധിക്ഷേപിക്കുന്നവര്‍ക്ക് പുതപ്പില്ല; മുസ്‌ലിം സ്ത്രീകള്‍ക്ക് പുതപ്പ് നല്‍കാന്‍ വിസമ്മതിച്ച് ബി.ജെ.പി നേതാവ്
India
മോദിയെ അധിക്ഷേപിക്കുന്നവര്‍ക്ക് പുതപ്പില്ല; മുസ്‌ലിം സ്ത്രീകള്‍ക്ക് പുതപ്പ് നല്‍കാന്‍ വിസമ്മതിച്ച് ബി.ജെ.പി നേതാവ്
നിഷാന. വി.വി
Monday, 23rd February 2026, 12:54 pm

രാജസ്ഥാന്‍: ദരിദ്രര്‍ക്കായി പുതപ്പ് വിതരണം ചെയ്യുന്ന പരിപാടിയില്‍ മുസ് ലിം സ്ത്രീകളോട് വിവേചനം കാണിച്ച് മുന്‍ ബി.ജെ.പി എം.പി.

രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ കരേഡ ഗ്രാമത്തിലാണ് സൗജന്യ പുതപ്പ് വിതരണത്തിനിടെ ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ സുഖ്ബീര്‍ സിംഗ് ജൗനപുരിയ മുസ് ലിം സ്ത്രീകള്‍ക്ക് പുതപ്പ് നല്‍കാന്‍ വിസമ്മതിച്ചത്.

പുതപ്പ് വാങ്ങാനെത്തിയ മുസ്‌ലിം സ്ത്രീകളോട് പേര് ചോദിച്ച് സ്വത്വത്തെക്കുറിച്ച് അറിഞ്ഞ ശേഷം കൈമാറിയ പുതപ്പുകള്‍ തിരിച്ച് വാങ്ങാന്‍ തന്റെ സഹായികളോട് ആവശ്യപ്പെടുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നവര്‍ക്ക് അവ വാങ്ങാന്‍ അവകാശമില്ലെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വലിയ രീതിയുള്ള വിമര്‍ശനങ്ങളാണ് ബി.ജെ.പി നേതാവിന്റെ നടപടിക്കെതിരെ ഉയരുന്നത്.

രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് ടിക്കറാം ജൂലി ബി.ജെ.പി നേതാവിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ഇതൊരു ലജ്ജാകരമായ പ്രവൃത്തിയാണെന്നും പാര്‍ലമെന്റ് അംഗം കൂടിയായ ഒരു പൊതു പ്രവര്‍ത്തകന്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് പിന്നാലെ പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് പുതപ്പ് നിഷേധിക്കപ്പെട്ട സ്ത്രീകള്‍ക്ക് പുതപ്പുകള്‍ നല്‍കി.

2014 മുതല്‍ 2024 വരെ ടോങ്ക് സവായ് മധോപൂര്‍ മണ്ഡലത്തിലെ ലോക്‌സഭാംഗമായിരുന്നു ജൗനാപുരിയ.

Content Highlight: No blankets for those who insult Modi; BJP leader refuses to provide blankets to Muslim women

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.