അവനുമായുള്ള വൈബ് എനിക്കാരുമായും ഇല്ല; സിനിമക്ക് പുറത്തും അങ്ങനെ: നിവിന്‍ പോളി
Malayalam Cinema
അവനുമായുള്ള വൈബ് എനിക്കാരുമായും ഇല്ല; സിനിമക്ക് പുറത്തും അങ്ങനെ: നിവിന്‍ പോളി
ഐറിന്‍ മരിയ ആന്റണി
Wednesday, 28th January 2026, 5:52 pm

മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത കോമ്പോയാണ് നിവിന്‍ പോളിയും അജു വര്‍ഗീസും. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ തന്നെയാണ് ഇരുവരും തങ്ങളുടെ കരിയര്‍ ആരംഭിച്ചതും.

അവിടെ മുതല്‍ തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങി നിരവധി സിനിമകളില്‍ അജുവും നിവിനും ഒന്നിച്ചഭിനയിച്ചു.

നിവിനും അജുവും സര്‍വ്വം മായയില്‍. Photo: screen grab/ firefly films/ youtube.com

അഖില്‍ സത്യന്റെ സംവിധാനത്തില്‍ എത്തിയ സര്‍വ്വം മായയാണ് ഇരുവരും ഭാഗമായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ അജു വര്‍ഗീസുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് നിവിന്‍ പോളി

‘അജു എന്റെ കൂടെ ആദ്യ സിനിമ മുതലെയുണ്ട്. ഓണ്‍ സ്‌ക്രീന്‍ ആണെങ്കിലും ഓഫ് സ്‌ക്രീനാണെങ്കിലും ഞങ്ങള്‍ വളരെ ക്ലോസാണ്. അതുകൊണ്ടുതന്നെ വളരെ രസകരമായ ഒരു സിങ്ക് ഞങ്ങള്‍ തമ്മില്‍ ഉണ്ട് അഭിനയിക്കുമ്പോള്‍. പറയാതെ തന്നെ ഒരു ഗിവ് ആന്‍ഡ് ടേക്ക് എപ്പോഴും വരാറുണ്ട്.

അങ്ങനെയൊരു വൈബ് എല്ലാ ആക്ടേഴ്‌സിന്റെ കൂടെയും കിട്ടില്ല. അജുവുമായിട്ട് എനിക്ക് അത് വളരെ സെറ്റാണ്. അവന്‍ സെറ്റില്‍ ഉണ്ടെങ്കില്‍ ഞാന്‍ വളരെ ഹാപ്പിയാണ്, അതുപോലെ സീനുകള്‍ ഇമ്പ്രോവൈസ് ചെയ്യാന്‍ തോന്നും. രസമാണ് അങ്ങനെ ഷൂട്ട് ചെയ്യാന്‍,’ നിവിന്‍ പറയുന്നു.

തനിക്ക് അങ്ങനെ വര്‍ക്ക് ചെയ്യാന്‍ വളരെ ഇഷ്ടമാണെന്നും അല്ലെങ്കില്‍ സാധാരണ പോലെ വന്നു ഡയലോഗ് പറയുകയും പോവുകയും മാത്രമാണ് സെറ്റില്‍ ഉണ്ടാവുകയെന്നും നിവിന്‍ പറഞ്ഞു. അതില്‍ ഒരു ഫണ്ണില്ലെന്നും അജുവിന്റെ കൂടെ അഭിനയിക്കാന്‍ തനിക്ക് വളരെ ഇഷ്ടമാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സര്‍വ്വം മായ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായി മാറി. സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ തിളങ്ങാതെ പോയ നിവിന്റെ ഗംഭീര തിരിച്ചുവര കൂടിയായിരുന്നു സര്‍വ്വം മായ.

സിനിമയില്‍ റിയാ ഷിബു, പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു

അതേസമയം അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ബേബി ഗേളാണ്
നിവിന്റേതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. ബോബി സഞ്ജയ് തിരക്കഥ എഴുതിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും വരുന്നത്.

Content Highlight:  Nivin talks about his friendship with Aju Varghese

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.