മോഹന്‍ലാലിന് ശേഷം മോളിവുഡില്‍ പോസിറ്റീവ് റിവ്യൂ ലഭിക്കുന്ന ചിത്രങ്ങളെ മാക്‌സിമം കളക്ഷനിലേക്ക് എത്തിക്കാന്‍ മാത്രം പ്രേക്ഷകരില്‍ സ്വാധീനമുള്ള അഭിനേതാവാണ് നിവിന്‍ പോളി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സര്‍വ്വം മായ എന്ന ഫീല്‍ ഗുഡ് ചിത്രം 150 കോടി ക്ലബിലെത്തിച്ച് കൊണ്ട് താരം തന്റെ ബോക്‌സ് ഓഫീസ് പവര്‍ തെളിയിച്ചിരുന്നു. ഇപ്പോഴിതാ ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ ഇതിന് അടിവരയിട്ടിരിക്കുകയാണ് നിവിന്‍ പോളി.
ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച ബെത്‌ലഹേം കുടുംബ യൂണിറ്റ് 200 കോടി ക്ലബ്ബില്‍ ഇടം പിടിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയായുള്ളത്. എന്നാല്‍ പതിനൊന്നാം ദിവസത്തെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ചിത്രം ഈ നേട്ടം സ്വന്തമാക്കായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ വരെ ചിത്രം ആഗോളതലത്തില്‍ 195 കോടിയോളം സ്വന്തമാക്കായതായാണ് റിപ്പോര്‍ട്ടുകള്‍ റിലീസ് ചെയ്തതിന് ശേഷമുള്ള രണ്ടാമത്തെ ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കി കൊണ്ടാണ് ചിത്രം ബോക്‌സ് ഓഫീസില്‍ മുന്നേറുന്നത്.
ശനിയാഴ്ച്ച മാത്രം ചിത്രത്തിന് 24 കോടി രൂപയാണ് ആഗോളതലത്തില്‍ ബോക്സ് ഓഫീസില്‍ നിന്നും ലഭിച്ചിരിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ പുതിയ റെക്കോഡയിരുന്നു ഇത്. ചിത്രം പുറത്തിറങ്ങി രണ്ടാമത്തെ ശനിയാഴ്ച്ച ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ബെത്ലഹേം സ്വന്തമാക്കിയത്. പാന്‍ ഇന്ത്യന്‍ ചിത്രമായ ടോക്‌സിക്ക് നിരാശപ്പെടുത്തിയതോടെ കേരളത്തിന് പുറത്തും ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുള്ള 200 കോടിയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
പ്രേമലുവിന്റെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസിനൊപ്പം ഒരിക്കല്‍ കൂടെ മിനിമം ഗ്യാരണ്ടി ഉറപ്പ് നല്‍കുന്ന ഗിരീഷ് എ.ഡിയും ഒന്നിക്കുകയായിരുന്നു. പതിവ് ഗിരീഷ് എ.ഡി ചിത്രങ്ങളില്‍ നിന്നും വിപരീതമായി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നിവിന്‍ പോളിയ്ക്കൊപ്പം മമിത ബൈജു, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, സംഗീത് പ്രതാപ്, ശ്യാം മോഹന്‍ തുടങ്ങിയവരും അവരുടെ ഭാഗങ്ങള്‍ ഗംഭീരമാക്കിയതോടെ ഒരു മികച്ച റോം കോം എന്റര്‍ടെയിനറായിരുന്നു മോളിവുഡിന് ലഭിച്ചത്.
Content Highlight: Nivin Pauly starrer Bethlehem Kudumba unit enters 200 crore club with 11th day advance booking
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.