സാധാരണക്കാരന്‍ ഐഡന്റിറ്റി എനിക്ക് ഇഷ്ടമുള്ള കാര്യം; അത്തരം റോളുകള്‍ ആസ്വദിക്കാറുണ്ട്: നിവിന്‍ പോളി
Malayalam Cinema
സാധാരണക്കാരന്‍ ഐഡന്റിറ്റി എനിക്ക് ഇഷ്ടമുള്ള കാര്യം; അത്തരം റോളുകള്‍ ആസ്വദിക്കാറുണ്ട്: നിവിന്‍ പോളി
ഐറിന്‍ മരിയ ആന്റണി
Sunday, 28th December 2025, 11:01 pm

സിനിമയില്‍ ഒരു സാധാരണക്കാരനെന്ന ഐഡന്റിറ്റിയില്‍ നിലനില്‍ക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് നടന്‍ നിവിന്‍ പോളി. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി.

‘പ്രേക്ഷകര്‍ക്ക് എങ്ങനെയാണോ താന്‍ എന്ന ആക്ടറിനെ കാണാന്‍ ആഗ്രഹം, അതിനുവേണ്ടിയുള്ള എല്ലാ എലമെന്റ്‌സും ചേര്‍ന്ന് വരുന്ന ചിത്രമാണ് സര്‍വ്വം മായ. അത് ഹ്യൂമറര്‍ ആണെങ്കിലും സാധാരണക്കാരന്‍ മുണ്ടുടുത്ത് നടക്കുന്ന ഒരു നായകനാണെങ്കിലും എല്ലാ എലമെന്റ്‌സും അഖില്‍ വളരെ ശ്രദ്ധപൂര്‍വം സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ട്.

അങ്ങനെയൊരു ഐഡന്റിറ്റി വരുന്നത് എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒരു സാധാരണക്കാരന്‍ ഐഡന്റിറ്റിയില്‍ നില്‍ക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്,’ നിവിന്‍ പറയുന്നു.

അത്തരം റോളുകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നും സര്‍വ്വം മായ, വടക്കന്‍ സെല്‍ഫിയൊക്കെ അതില്‍ വരുന്ന ചിത്രങ്ങളാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഒരു അഭിനേതാവെന്ന നിലയില്‍ പല ഴോണറുകള്‍ ചെയ്യേണ്ടത് കൊണ്ട് ആക്ഷന്‍, ത്രില്ലര്‍ എല്ലാം ചെയ്യുന്നതെന്നും എന്നാല്‍ ഹ്യൂമര്‍ സിനിമകള്‍ താന്‍ നന്നായി ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അത് സര്‍വ്വം മായയിലും വന്നിട്ടുണ്ട്. കുറെ നാളുകള്‍ക്ക് ശേഷം ഒരു സാധാരണക്കാരന്റെ വേഷം ഹാപ്പിയായി വന്ന് ചെയ്യാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്,’ നിവിന്‍ പറഞ്ഞു.

അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരമാണ് നേടുന്നത്. ബോക്‌സ് ഓഫീസിലും കുതിപ്പ് തുടരുന്ന ചിത്രം നിവിന്‍ പോളിയുടെ കം ബാക്ക് ആണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സംവിധാനം ചെയ്ത സര്‍വ്വം മായയില്‍ അജു വര്‍ഗീസ്, പ്രീതി മുന്ദന്‍, റിയ ഷിബു, ജനാര്‍ദ്ദനന്‍ തുടങ്ങയിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. ഡിസംബര്‍ 25നാണ് സിനിമ തിയേറ്ററുകളിലെത്തിയത്.

Content Highlight:  Nivin Pauly says that he likes to remain in the identity of an ordinary person in films

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.