സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷം, പക്ഷേ അമിതമായി സന്തോഷിക്കുന്നില്ല: നിവിന്‍ പോളി
Malayalam Cinema
സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷം, പക്ഷേ അമിതമായി സന്തോഷിക്കുന്നില്ല: നിവിന്‍ പോളി
ഐറിന്‍ മരിയ ആന്റണി
Wednesday, 31st December 2025, 10:37 pm

സര്‍വ്വം മായ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അമിതമായി സന്തോഷിക്കുന്നില്ലെന്നും നടന്‍ നിവിന്‍ പോളി. എഡിറ്റോറിയല്‍ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമകള്‍ നല്ലതാകാം മോശമാകാം ഓടാം ഓടാതിരിക്കാം എന്ത് വേണമെങ്കിലും ഈ ഇന്‍ഡസ്ട്രിയില്‍ നടക്കാം എന്നത് നമുക്ക് അറിയാം. സര്‍വ്വം മായ സിനിമ ഹിറ്റായി. പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. പക്ഷേ ഓവറായിട്ട് സന്തോഷിക്കുന്നില്ല. ഒരുപാട് പൈസ മുടക്കി സിനിമയില്‍ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം.

സര്‍വ്വം മായ/ Theatrical poster

ലിമിറ്റില്ലാത്ത രീതിയില്‍ പ്രൊമോഷന്‍ ചെയ്യാം, എന്ത് വേണമെങ്കിലും ചെയ്യാം. പക്ഷേ അകത്ത് വന്നിട്ട് പ്രേക്ഷകരാണ് തീരുമാനിക്കുക. അതിനാല്‍ അവര്‍ക്ക് കണക്ടാകുന്ന രീതിയില്‍ സ്റ്റോറി ഉണ്ടാക്കുക, സ്‌ക്രിപ്റ്റ് ഉണ്ടാക്കുക പെര്‍ഫോമന്‍സ് ചെയ്യാന്‍ വേണ്ടി ശ്രമിക്കുക. അത് സത്യസന്ധമായി ചെയ്താല്‍ മതി. ഒരു സിനിമ വരുന്നുണ്ടെന്ന അവയര്‍നെസ് പ്രേക്ഷകര്‍ക്ക് കൊടുത്താല്‍ മതി,’ നിവിന്‍ പോളി പറയുന്നു.

ബാക്കിയെല്ലാം സിനിമയാണ് സംസാരിക്കുന്നതെന്നും നമ്മള്‍ എന്ത് ചെയ്തിട്ടും കാര്യമില്ലെന്നും സിനിമ സംസാരിച്ചിട്ടേ കാര്യമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സാറ്റര്‍ഡെ നൈറ്റ് എന്ന ഒരു എന്‍ര്‍ടെയ്ന്‍മെന്റ് സിനിമ ചെയ്തിരുന്നുവെന്നും എന്നാല്‍ അത് പ്രേക്ഷകര്‍ക്ക് കണക്ടായില്ലെന്നും നിവിന്‍ പറഞ്ഞു. അത്തരത്തില്‍ ഒരു സീരീസ് ഓഫ് സിനിമകള്‍ താന്‍ ചെയ്തത് പ്രേക്ഷകര്‍ക്ക് കണക്ടാകാതെ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത് നിവിന് ബോക്‌സ് ഓഫീസില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സാറ്റര്‍ഡെ നൈറ്റ്, മഹാവീര്യര്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ നിവിന്‍ പോളിയുടെ തിരിച്ചുവരവ് എന്നാണ് സര്‍വ്വം മായയെ കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നിവിന്റെ മലയാള സിനിമയിലെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. തട്ടത്തിന്‍ മറയത്ത്, പ്രേമം, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം എന്നീ ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി അദ്ദേഹം മാറിയിരുന്നു.

അതേസമയം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ 50 കോടിയും പിന്നിട്ട് തിയേറ്ററില്‍ മുന്നേറ്റം തുടരുകയാണ്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിയ ഷിബു, അജു വര്‍ഗീസ്, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Content Highlight:  Nivin Pauly says he is happy that the audience has embraced the film Sarvam Maya, but he is not overly happy

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.