മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് നിവിൻ പോളി.വിമർശനങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും,നിവിന്റെ തിരിച്ചുവരവ് എല്ലാ മലയാളി സിനിമ പ്രേക്ഷകരും ആഗ്രഹിച്ചതാണ്. 2019 ൽ റിലീസ് ആയ ലവ് ആക്ഷൻ ഡ്രാമക്ക് ശേഷം,2025 സർവ്വം മായ വരെ ഒരു ബ്ലോക്ബസ്റ്റർ പോലും നിവിന്റെ സിനിമ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.
2025 ൽ അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായയിലൂടെയാണ് തന്റെ ഗംഭീര തിരിച്ചുവരവ് നിവിൻ പോളി നടത്തിയത് .അതിനിടയിൽ ചെയ്ത എല്ലാ പരീക്ഷണ സിനിമകളും പരാജയപ്പെടുകയും കടുത്ത വിമർശങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തു.നിവിന്റെ സിനിമ ജീവിതത്തിലെ ആദ്യത്തെ 100 കോടി സമ്മാനിച്ച സിനിമ ആയിരുന്നു സർവ്വം മായ, ആ വിജയഗാഥ ഇപ്പോൾ ചെന്നെത്തി നിൽക്കുന്നത് ഓണത്തിന് റിലീസ് ആയ ബെത്ലഹേം കുടുംബ യൂണിറ്റിലാണ്.
റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ സർവ്വം മായ 100 കോടിയിലെത്തിയപ്പോൾ, 5 ദിവസത്തിനുള്ളിൽ തന്നെ ബെത്ലഹേം കുടുംബ യൂണിറ്റ് 100 കോടി ക്ലബ്ബിലെത്തി.കൂടാതെ മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായ് മാറുകയും ചെയ്തു.മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറി.
സിനിമയിലെ റൊമാൻസ്,കോമഡി,സൗഹൃദം സീനുകൾക്ക് പുറമെ ഫൈറ്റ് സീനുകളും ആഘോഷിക്കപ്പെടുകയും,ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.എപ്പോഴത്തെയും പോലെ നിവിന്റെ ഇടത് കൈ ഫൈറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടു.തീയേറ്ററിൽ ചിരി പടർത്താനും ഫൈറ്റ് സീനുകൾക്ക് കഴിഞ്ഞിട്ടുണ്ട്,പ്രേത്യേകിച്ച് നിവിന്റെ സുരേഷ് കൃഷ്ണയുമായുള്ള കോംബോ സീനുകളിൽ ഗിരീഷ് എ ഡിയുടെ പതിവ് സിനിമകൾ പോലെ കൊറിയോഗ്രാഫി ഇല്ലാത്ത നാടൻ തല്ലായിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്.
മാസ്സില്ലാത്ത കോമഡി കലർന്ന റിയലിസ്റ്റിക് അടിയുള്ള രണ്ട് സീനും തിയേറ്റർ ചിരിപ്പൂരപ്പറമ്പാക്കിയിരുന്നു. ‘ഫൈറ്റ് എനിക്കിഷ്ടമാണ് , ആക്ഷൻ പടമൊക്കെ ചെയ്യണമെന്നുണ്ട്’ എന്നാണ് രേഖ മേനോന്റെ അഭിമുഖത്തിൽ നിവിൻ പോളി പറഞ്ഞത്.മുണ്ടുടുത്ത് ചിരിച്ച് അഭിനയിച്ചും പ്രേക്ഷകർക്ക് അങ്ങനെയുള്ള കഥാപാത്രങ്ങൾ കണ്ട് മടുത്തും കഴിയുമ്പോൾ, ആക്ഷൻ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു.
ബെത്ലഹേം കുടുംബ യൂണിറ്റ്ഷൂട്ടിങ്ങിന്റെ സമയത്തു ഫൈറ്റേഴ്സും മാസ്റ്റേഴ്സും വന്ന് റിഹേഴ്സൽ നടത്തിയത് വലത് വശത്തായിരുന്നു. പിന്നീട് താൻ ഇടതുകൈ ആയതിനാൽ , നേരത്തെ തന്നെ സെറ്റ് ചെയ്ത് വച്ച ക്യാമറ,ലൈറ്റിംഗ് ഉൾപ്പടെ എല്ലാം ഇടതു വശത്തേക്ക് മാറ്റേണ്ടി വന്നുവെന്നും പറയുകയുണ്ടായി.
എല്ലാം സെറ്റ് ചെയ്തതിനാലും ഒട്ടുമിക്കവരും വലതുകൈ ആയതുകൊണ്ടും വലതു കൈകൊണ്ട് പറ്റുമോയെന്ന് ചോദിച്ചെങ്കിലും,തനിക് വലതുകൈ വശമില്ല എന്ന് പറഞ്ഞു.അതിനാൽ സിനിമ പ്രേക്ഷകർക്കും നിവിൻ പോളി ആരാധകർക്കും നേരം സിനിമക്ക് ശേഷം നിവിന്റെ നല്ലൊരു ഇടതുകൈ ഫൈറ്റ് സീൻ കാണാൻ സാധിച്ചു.
Content Highlight: Nivin Pauly saying he loves to do action roles