സംസാരിക്കപ്പെടേണ്ട വിഷയമാണെന്ന് തോന്നിയത് കൊണ്ടാണ് ബേബി ഗേള്‍ താന്‍ തെരഞ്ഞടുത്തതെന്ന് നടന്‍ നിവിന്‍ പോളി. ബേബി ഗേള്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസാരിക്കപ്പെടേണ്ട വിഷയമാണെന്ന് തോന്നിയത് കൊണ്ടാണ് ബേബി ഗേള്‍ താന്‍ തെരഞ്ഞടുത്തതെന്ന് നടന്‍ നിവിന്‍ പോളി. ബേബി ഗേള്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബേബി ഗേള്‍ വളരെ ഇന്‍ഡ്രസ്റ്റിങ്ങായിട്ടുള്ള ഒരു കഥയാണ്. കേട്ടപ്പോള്‍ സംസാരിക്കപ്പെടേണ്ട ഒരു കഥയാണെന്ന് ഫീല്‍ ചെയ്തു. ഇത്തരം വാര്‍ത്തകളൊക്കെ നമ്മള്‍ എപ്പോഴും പത്രത്തില്‍ വായിക്കുന്നതാണ്. അത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വ്യക്തിപരമായി ഞാന്‍ വളരെ അസ്വസ്ഥനാകാറുണ്ട്.

അത്തരമൊരു തിരക്കഥയുമായി സഞ്ജയ് ഏട്ടനും അരുണും വന്ന് കഴിഞ്ഞപ്പോള്‍ സിനിമയില്‍ ഭാഗമാകണമെന്ന് എനിക്ക് തോന്നി. ഈ സിനിമയില്‍ അഭിനയിച്ച എല്ലാവരും ക്യാരക്ടേഴ്‌സാണ്. ബേബി ഗേളും കഥയുമാണ് സിനിമയുടെ ഹീറോസ്. ബേബി ഗേള്‍ ന്യൂ ബോണ്‍ ബേബീസിന് വേണ്ടിയുള്ള അടുത്ത ജനറേഷന് വേണ്ടിയുള്ള കഥയാണ്. സംസാരിക്കപ്പെടേണ്ട വിഷയമാണെന്ന് തോന്നല്‍ ഉണ്ടായത് കൊണ്ട് സിനിമയുടെ ഭാഗമാകാന്‍ തീരുമാനിച്ചു,’ നിവിന്‍ പറയുന്നു.
ട്രാഫിക് ഇമോഷണലി കണ്ക്ടായ സിനിമയാണെന്നും കുറെ നാളുകള്‍ക്ക് ശേഷമാണ് താന്‍ അങ്ങനെയൊരു കഥ കേട്ടതെന്നും അത് ബേബി ഗേള്‍ ആയിരുന്നുവെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് കുട്ടികളെ വളരെ ഇഷ്ടമാണെന്നും അവരെ പറ്റി ഒരു കഥ വന്നപ്പോള്‍ വ്യക്തിപരമായി കണ്ക്ടായി തോന്നിയെന്നും നിവിന്‍ പറഞ്ഞു. സിനിമയുടെ സ്‌റ്റോറി ടെല്ലിങ് വളരെ റിയലസ്റ്റിക്കാണെന്നും അണിയറപ്രവര്‍ത്തകര്‍ സിനിമക്ക് വേണ്ടി ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബോബി സഞ്ജയുടെ തിരക്കഥയില്‍ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിക്കുന്നത്. മാജിക് ഫ്രെയിംസിന് വേണ്ടി ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ സിനിമകൂടിയാണ് ബേബി ഗേള്‍.
ഇന്നലെ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങുകയും വലിയ പ്രേക്ഷ പ്രതികരണം നേടുകയും ചെയ്തിരുന്നു. ചിത്രത്തില്‍ നിവിന്‍ പോളിക്ക് പുറമെ ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമ ജനുവരി 23ന് തിയേറ്ററുകളിലെത്തും.
Content Highlight: Nivin Pauly said he chose Baby Girl because he felt it was a topic worth talking about