| Monday, 14th April 2025, 7:43 pm

ഇനി വെറും ദിനേശനല്ല, 'ഡോള്‍ബി ദിനേശന്‍'; ഓട്ടോ ഡ്രൈവറായി നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നിവിന്‍ പോളി. ഒരു കാലത്ത് തുടര്‍ച്ചയായ ഹിറ്റുകള്‍ നല്‍കിയ അദ്ദേഹത്തിന്റെ സിനിമകള്‍ പണ്ടത്തെ പോലെ ഇപ്പോള്‍ തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാറില്ല.

അതുകൊണ്ട് തന്നെ നിവിന്‍ പോളിയുടെ വിജയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിവിന്‍ പോളി.

ഡോള്‍ബി ദിനേശന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടത്. 1001 നുണകള്‍, സര്‍കീട്ട് എന്നീ സിനിമകള്‍ക്ക് ശേഷം താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഡോള്‍ബി ദിനേശന്‍.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ സിനിമ നിര്‍മിക്കുന്നത്. ഈ ബാനറില്‍ എത്തുന്ന പത്താമത്തെ ചിത്രമാണ് ഡോള്‍ബി ദിനേശന്‍. തനി നാടന്‍ വേഷത്തില്‍ ദിനേശന്‍ എന്ന കഥാപാത്രമായാണ് നിവിന്‍ എത്തുന്നത്.


ലവ് ആക്ഷന്‍ ഡ്രാമ
എന്ന ചിത്രത്തിന് ശേഷം നടന്‍ വീണ്ടും ദിനേശനായി എത്തുവെന്ന പ്രത്യേകതയുമുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഒരു ഓട്ടോ ഡ്രൈവറായിട്ടാണ് നിവിന്‍ പോളിയുള്ളത്. ‘ദിനേശാ, ഒരു ഓട്ടം പോയാലോ’ എന്ന ക്യാപ്ഷനോടെയാണ് നിവിന്‍ ഈ പോസ്റ്റര്‍ പങ്കുവെച്ചത്.

മെയ് പകുതിയോടെ ഡോള്‍ബി ദിനേശന്റെ ചിത്രീകരണം ആരംഭിക്കും. ജിതിന്‍ സ്റ്റാനിസ്‌ലാസ് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റാണ്.

പ്രോജക്ട് ഡിസൈനര്‍ – രഞ്ജിത്ത് കരുണാകരന്‍, എഡിറ്റിങ് – നിധിന്‍ രാജ് ആരോള്‍. ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത് അനിമല്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമയാണ്.

Content Highlight: Nivin Pauly’s Upcoming Film, Dolby Dineshan Movie First Look Poster Out

Latest Stories

We use cookies to give you the best possible experience. Learn more