വന്‍ ഹൈപ്പിലെത്തി പ്രേക്ഷകരെ നിരാശയിലേക്ക് തള്ളിയിട്ട ചിത്രമാണ് ഭ ഭ ബ. ജനപ്രിയ നായകന്റെ കം ബാക്ക് എന്ന് ദിലീപ് ആരാധകര്‍ അഭിപ്രായപ്പെട്ട സിനിമ റിലീസ് ദിനം മുതലേ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. സിനിമ റിലീസായി ആദ്യ ദിവസങ്ങളില്‍ മുന്നേറ്റം ഉണ്ടായിരുന്നെങ്കിലും പിന്നീട് കളക്ഷന്‍ കുത്തനെ ഇടിഞ്ഞു. ആദ്യ മൂന്ന് ദിവസം കൊണ്ട് 33 കോടി ഭ ഭ ബ നേടിയിരുന്നു.
ഇതുവരെ 40 കോടി പോലും കടക്കാത്ത ചിത്രം 50 കോടി കടക്കുകയാണെന്ന വാര്‍ത്ത നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. അടുത്തിടെ പുറത്ത വിട്ട സക്‌സസ് ടീസറിലാണ് 50 കോടി ക്ലബ്ബിലേക്ക് കടക്കുന്നുവെന്ന് അണിയറപ്രത്തകര്‍ അവാകാശപ്പെട്ടത്. ടീസറിന് പിന്നാലെ സിനിമയെ ട്രോളികൊണ്ട് പ്രേക്ഷകര്‍ എത്തിയിരുന്നു.
അതേസമയം അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ ആദ്യ ദിനങ്ങളില്‍ വലിയ കളക്ഷന്‍ നേടിയിരുന്നില്ല. ക്രിസ്മസ് റിലീസായി ഡിസംബര്‍ 25നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ആദ്യ മൂന്ന് ദിവസങ്ങളില്‍ കളക്ഷന്‍ ഒന്ന് തണുത്തെങ്കിലും ഞായാറാഴ്ച്ച ബോക്സ് ഓഫീസില്‍ മികച്ച മുന്നേറ്റം നടത്തി. ഞായാറാഴ്ച്ച സിനിമ കേരളത്തില്‍ നിന്ന് മാത്രം 5.72 കോടി ആണ് നേടിയത്. കേരളത്തില്‍ നിന്ന് ആദ്യ വാരാന്ത്യത്തില്‍ ആകെ ചിത്രം 18.37 കോടി നേടി.
മാത്രമല്ല, ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും മികച്ച ഓപ്പണിങ് വീക്കെന്‍ഡ് ഗ്രോസ് നേടിയ മലയാള സിനിമകളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് സര്‍വ്വം മായ എത്തിയിട്ടുണ്ട്. 15.50 കോടി നേടിയ കളങ്കാവലിനെ പിന്നിലാക്കിയ സര്‍വ്വം മായ ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുങ്ങിയത്.
അതേസമയം ലോജിക്കില്ല മാഡ്‌നെസ് മാത്രം എന്ന് പറഞ്ഞെത്തിയ ഭ ഭ ബക്ക് പിന്നീട് തിയേറ്ററില്‍ ആളെ കയറ്റാന്‍ കഴിഞ്ഞില്ല. സ്പൂഫ് ഴോണറില്‍ വന്ന ചിത്രം പ്രേക്ഷകനെ ഒരു തരത്തിലും എന്‍ഗേജ് ചെയ്യിച്ചില്ല. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ തന്റെ സിനിമക്ക് മനപൂര്‍വ്വം ഡീഗ്രേഡിങ് നടക്കുന്നുവെന്ന് ദിലീപ് ആരോപിച്ചിരുന്നു.
Content highlight: Nivin Pauly’s Sarva Maya surpasses the movie Bha Bha Bha