സര്‍വ്വം മായയുടെ വിജയതിളക്കത്തില്‍ നില്‍ക്കവെ കഴിഞ്ഞ ദിവസമാണ് നിവിന്‍ പോളി ചിത്രം ബേബി ഗേളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. കൈക്കുഞ്ഞുമായി നിവിന്‍ നില്‍ക്കുന്ന പോസ്റ്റര്‍ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
സര്‍വ്വം മായയുടെ വിജയതിളക്കത്തില്‍ നില്‍ക്കവെ കഴിഞ്ഞ ദിവസമാണ് നിവിന്‍ പോളി ചിത്രം ബേബി ഗേളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. കൈക്കുഞ്ഞുമായി നിവിന്‍ നില്‍ക്കുന്ന പോസ്റ്റര്‍ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ബോബി സഞ്ജയുടെ തിരക്കഥയില്‍ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിക്കുന്നത്. മാജിക് ഫ്രെയിംസിന് വേണ്ടി ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ സിനിമകൂടിയാണ് ബേബി ഗേള്‍. ഇപ്പോള്‍ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച് വിവരം പങ്കുവെച്ചിരിക്കുകയാണ് നിവിന്‍ പോളി. ഫേസ്ബുക്കിലൂടെയാണ് താരം പോസ്റ്റ് പങ്കുവെച്ചത്.
#BabyGirl bags a clean U certificate 💖
Ready to light up screens from Jan 23 🤞✨
Trailer launch tomorrow at Kochi Lulu Mall with #NivinPauly & team . pic.twitter.com/mEy0zdXb3y
— Suraj 🦄 (@iharyx) January 15, 2026
സര്‍വ്വം മായക്ക് ശേഷം നിവിന്‍ ട്രാക്കിലേക്ക് കയറിയെന്നും ഈ സിനിമയും മികച്ച വിജയം സ്വന്തമാക്കുമെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ട്രാഫിക്, നോട്ട് ബുക്ക്, അയാളും ഞാനും തമ്മില്‍ പോലുള്ള ചിത്രത്തിന്റെ തിരക്കഥാകൃത്തായ ബോബി സഞ്ജയ് തിരക്കഥ നിര്‍വഹിക്കുന്ന സിനിമ എന്നതും പ്രേക്ഷകരില്‍ ആകാംഷ വര്‍ധിപ്പിക്കുന്നുണ്ട്.
ചിത്രത്തില്‍ നിവിന്‍ പോളിക്ക് പുറമെ ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമ ജനുവരി 23ന് തിയേറ്ററുകൡലെത്തും.
ഫയസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഷൈജിത്ത് കുമാറാണ്. സുരേഷ് ഗോപി നായകനായെത്തിയ ഗരുഡന്‍ എന്ന ചിത്രത്തിന് ശേഷം അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേള്‍.
സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ തിളങ്ങാന്‍ നിവിന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ പുറത്തിറങ്ങി സാറ്റര്‍ഡെ നൈറ്റ്, കനകം കാമിനി കലഹം, തുറമുഖം എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ നിവിന്റെ കം ബാക്ക് എന്നാണ് സര്‍വ്വം മായയെ കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.
ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ബേബി ഗേള്‍ നിവിന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റാകുമെന്നാണ് ആരാധകര്‍ കരുതുന്നത്
Content highlight: Nivin Pauly’s Baby Girl gets a clean U certificate