മലയാള സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായ നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം ‘സര്‍വ്വം മായ’ ഒ.ടി.ടി റിലീസിന് പിന്നാലെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.
സിനിമയിലെ ഓരോ രംഗങ്ങളും ഡയലോഗുകളും എന്ന് വേണ്ട താരങ്ങളുടെ വസ്ത്രധാരണമുള്‍പ്പെടെ പ്രേക്ഷകര്‍ സസൂക്ഷ്മം വിലയിരുത്തുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധനേടിയ ഒന്നാണ് പൂജാ രംഗങ്ങളിലെ നിവിന്‍ പോളിയുടെ വസ്ത്രധാരണ രീതി.
സിനിമയിലെ പൂജാ കര്‍മ്മങ്ങള്‍ നടക്കുന്ന രംഗങ്ങളില്‍ നിവിന്‍ പോളിയുടെ കഥാപാത്രമായ പ്രഭേന്ദു ഒരു പ്രത്യേക രീതിയിലാണ് മേല്‍മുണ്ട് ധരിച്ചിരിക്കുന്നത്.
ചില രംഗങ്ങളില്‍ വളരെ നോര്‍മല്‍ എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു മേല്‍മുണ്ടെങ്കിലും മറ്റ് ചില പൂജാ രംഗങ്ങളില്‍ അദ്ദേഹം തന്റെ ശരീരത്തെ പൂര്‍ണമായും വസ്ത്രം കൊണ്ട് മറയ്ക്കുന്ന രീതിയിലാണ് മേല്‍മുണ്ട് ധരിച്ചത്.
സര്‍വംമായയില്‍ നിന്നുള്ള രംഗം Photo: Movie Promotion Poster/Facebook
സിനിമയിലെ പല രംഗങ്ങളിലും അജു വര്‍ഗീസ്, വിജീഷ്, മധു വാര്യര്‍, രഘുനാഥ് പാലേരി തുടങ്ങിയ താരങ്ങളെല്ലാം മേല്‍മുണ്ട് ധരിക്കാതെ, സ്വാഭാവികമായ രീതിയില്‍ പൂജയില്‍ പങ്കെടുക്കുമ്പോള്‍, നിവിന്‍ പോളി മാത്രം പ്രത്യേകം തയ്പ്പിച്ചത് എന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഒരു മേല്‍മുണ്ട് ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്.
തിയേറ്ററില്‍ നിന്ന് സിനിമ കാണുന്ന പ്രേക്ഷകന് പെട്ടെന്ന് തന്നെ ഈ വ്യത്യാസം തിരിച്ചറിയാനും സാധിച്ചിരുന്നു. തന്റെ ശരീരം തുറന്നു കാണിക്കുന്നതിനോടുള്ള അദ്ദേഹത്തിന്റെ വിമുഖതയാണോ എന്ന ചോദ്യമാണ് ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്നത്.
പൊതുമധ്യത്തിലോ വെള്ളിത്തിരയിലോ ഷര്‍ട്ട് ധരിക്കാതെ പ്രത്യക്ഷപ്പെടുക എന്നത് കേവലം ഒരു ശാരീരിക കാര്യമല്ലെന്നും മറിച്ച് അത് ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണെന്നുമാണ് ചിലരുടെ നിരീക്ഷണം.
തന്റെ ശരീരഭാരം കുറച്ച് പഴയ ഫോമിലേക്ക് മടങ്ങിയെത്തിയ നിവിന്‍ പോളിയെ സംബന്ധിച്ച് അത്തരമൊരു ചാലഞ്ച് ഏറ്റെടുക്കുക എളുപ്പമായിരുന്നെന്നും ചിലര്‍ നിരീക്ഷിക്കുന്നുണ്ട്.
നടിമാര്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ തങ്ങളുടെ ആത്മവിശ്വാസവും കഴിവും പ്രകടിപ്പിക്കുമ്പോള്‍, നിവിന്‍ പോളിയെപ്പോലൊരു താരം വസ്ത്രങ്ങള്‍ കൊണ്ട് ശരീരത്തെ മറയ്ക്കാന്‍ ശ്രമിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ചിലര്‍ ഉയര്‍ത്തിയത്.
സര്‍വംമായയില്‍ നിന്നുള്ള രംഗം. Photo: Movie Promotion Poster/Facebook
ഒരുപക്ഷേ ആ കഥാപാത്രത്തിന്റെ വസ്ത്രം ആ രീതിയില്‍ മതിയെന്ന തീരുമാനം സംവിധായകന്റേതാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
വലിയ ബോഡി ഷേമിങ് നേരിടേണ്ടി വന്ന മലയാളത്തിലെ ഒരു നടന്‍ കൂടിയാണ് നിവിന്‍ പോളി. ഒരുപക്ഷേ തന്റെ ശരീരം തുറന്നുകാണിക്കാനുള്ള ആത്മവിശ്വാസക്കുറവിന് പിന്നില്‍ അതുമൊരു കാരണമായിരിക്കാമെന്ന വിലയിരുത്തലുകളുമുണ്ട്.
ശരീരം മാത്രമല്ല വിഷയമെന്നും ചിലര്‍ക്ക് അത്തരത്തില്‍ അഭിനയിക്കുന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇത് ബോഡി ഷെയ്മിങ്ങോ അല്ലെങ്കില്‍ ഗൈനക്കോമാസ്റ്റിയ പോലുള്ള ശാരീരിക അവസ്ഥകള്‍ നേരിടുന്നവരെ തളര്‍ത്താനോ ഉള്ള ശ്രമമല്ലെന്നും മറിച്ച്, സിനിമാതാരമെന്ന നിലയില്‍ ശരീരം പാകപ്പെടുത്തിയെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ക്രിയാത്മകമായ ചോദ്യം മാത്രമാണെന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
Content Highlight: Nivin pauly Melmundu on Sarvammaya Socialmedia Discussion