തന്റെ സ്വതസിദ്ധമായ രീതിയില്‍ നിതീഷ് റാണയെ ദിഗ്വേഷ് രാഥി സ്ലെഡ്ജ് ചെയ്യുകയും പകരമായി റാണ വാക്കുകൊണ്ടും ബാറ്റ് കൊണ്ടും മറുപടി നല്‍കുകയായിരുന്നു. മത്സരത്തിലെ രണ്ട് ഓവറില്‍ 39 റണ്‍സാണ് രാഥി വഴങ്ങിയത്.
ഇന്നിങ്സില്‍ തന്റെ ആദ്യ ഓവറില്‍ മൂന്ന് സിക്സര്‍ അടക്കം 22 റണ്‍സാണ് രാഥി വിട്ടുകൊടുത്തത്. അടുത്ത ഓവറില്‍ രണ്ട് സിക്സര്‍ അടക്കം 17 റണ്‍സും താരം വഴങ്ങി.
ഇപ്പോള്‍ ഈ വാക്കേറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് നിതീഷ് റാണ. ആരെങ്കിലും തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ താന്‍ തീര്‍ച്ചയായും മറുപടി നല്‍കുമെന്നാണ് റാണ പറഞ്ഞത്.
‘ഞാന്‍ എന്റെ ടീമിനായി മത്സരം വിജയിക്കാന്‍ വേണ്ടിയാണ് ഇവിടെയെത്തിയിട്ടുള്ളത്. അവന്റെ ടീമിന്റെ ജയം മാത്രം പ്രതീക്ഷിച്ചാണ് ദിഗ്വേഷും വന്നിട്ടുള്ളത്. എന്നാല്‍ ക്രിക്കറ്റിനെ ബഹുമാനിക്കുക എന്നത് എന്റെ കടമയാണ്. എന്റെ മാത്രമല്ല, അവന്റെയും.
അവനാണ് കാര്യങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ആരെങ്കിലും ഷോ ഓഫിനോ എന്നെ പ്രകോപിപ്പിക്കാനോ ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കുന്ന ഒരാളല്ല ഞാന്‍. ഞാന്‍ ജനിച്ചതും വളര്‍ന്നതും ദല്‍ഹിയിലാണ്.
ആരെങ്കിലും എന്നെ വെറുതെ ചൊറിഞ്ഞ് ഷോ ഓഫിന് ശ്രമിച്ചാല്‍, ഞാന്‍ തീര്‍ച്ചയായും അതേ നാണയത്തില്‍ തന്നെ പ്രതികരിക്കും,’ റാണ പറഞ്ഞു.
Nitish Rana was awarded Player of the Match for his outstanding century that sealed the victory against South Delhi Superstarz in the Eliminator of the Adani Delhi Premier League 2025! 🏏
സൂപ്പര്‍ സ്റ്റാര്‍സിനെതിരായ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ക്വാളിഫയറിലും വിജയിച്ച് ലയണ്‍സ് ഫൈനലിന് യോഗ്യത നേടി. ഈസ്റ്റ് ദല്‍ഹി റൈഡേഴ്സിനെ എട്ട് വിക്കറ്റിനാണ് ലയണ്‍സ് പരാജയപ്പെടുത്തിയത്.
Content Highlight: Nitish Rana explains his altercation with Digvesh Rathi