രണ്ട് തവണ പ്രവേശന തിയതി നീട്ടിയിരുന്നു. ആദ്യം ഡിസംബര്‍ 31 വരെയായിരുന്നത് ജനുവരി ഏഴ് വരെ നീട്ടുകയായിരുന്നു.
മാധ്യമ ശ്രദ്ധയില്‍ നിന്ന് രക്ഷപ്പെടാന്‍ കുടുംബം ആഗ്രഹിക്കുന്നതിനാലാണ്
കഴിഞ്ഞ മാസം നുസ്രത്ത് പ്രവേശനം നേടാതിരുന്നതെന്നും അവര്‍ തീരുമാനം പുനര്‍ വിചിന്തനം ചെയ്യട്ടെയെന്നുമായിരുന്നു കഴിഞ്ഞ മാസം നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ പ്രവേശനം നേടാതിരുന്നതിനെ കുറിച്ചുള്ള കോളേജിന്റെ വാദം.
ആയുഷ് ഡോക്ടര്‍മാര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലാണ് നിതീഷ് കുമാര്‍ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്താന്‍ ശ്രമിച്ചത്.
ഇതിന് പിന്നാലെ വലിയ തോതിലുള്ള പ്രതിഷേധവും വിമര്‍ശനവും പ്രതിപക്ഷകക്ഷികളില്‍ നിന്നടക്കം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ മാനസികനില പൂര്‍ണമായും തകര്‍ന്നോ അതോ അദ്ദേഹം 100 ശതമാനം സംഘിയായി മാറിയോ എന്നാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് ആര്‍.ജെ.ഡി വിമര്‍ശിച്ചത്.
സ്ത്രീകളോടുള്ള ജെ.ഡി.യുവിന്റെയും ബി.ജെ.പിയുടെയും മനോഭാവമാണ് സംഭവം തെളിയിക്കുന്നതെന്ന് ആര്‍.ജെ.ഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു. സംഭവം അപലപനീയമാണെന്ന് ശിവസേനയും നിതീഷ് കുമാര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു.
അതേസമയം, നിയമന ഉത്തരവ് ലഭിച്ചെങ്കിലും വനിതാ ഡോക്ടര്‍ ജോലിയില്‍ പ്രവേശിക്കില്ലെന്ന് അവരുടെ സഹോദരന്‍ പറഞ്ഞിരുന്നു. അപമാനഭാരം കാരണം ജോലിക്ക് ചേരാനാകില്ലെന്നാണ് അവള്‍ പറയുന്നതെന്നുമാണ് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
Content Highlight: Nitish Kumar pulls down hijab; Woman doctor returns to work after weeks
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.