| Sunday, 26th March 2023, 3:45 pm

നിതിന്‍-രശ്മിക മന്ദാന-വെങ്കി കുടുമല ടീം വീണ്ടും ഒന്നിക്കുന്നു, നിര്‍മാണം മൈത്രി മൂവി മേക്കേഴ്സ്; #VNR ട്രയോ ലോഞ്ച് ചെയ്ത് ചിരഞ്ജീവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം നിതിന്‍, രശ്മിക മന്ദാന, സംവിധായകന്‍ വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു. #VNRട്രിയോ എന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. മെഗാസ്റ്റാര്‍ ചിരഞ്ജീവി മുഖ്യാതിഥിയായി എത്തിയ ചടങ്ങില്‍ #VNRട്രിയോ ലോഞ്ച് ചെയ്യുകയും ചെയ്തു.

മുഹൂര്‍ത്തം ഷോട്ടിനായി ചിരഞ്ജീവി ക്ലാപ്‌ബോര്‍ഡ് അടിച്ചപ്പോള്‍ സംവിധായകന്‍ ബോബി സ്വിച്ച് ഓണ് കര്‍മങ്ങള്‍ നിര്‍വഹിച്ചു. ആദ്യ ഷോട്ട് ഗോപിചന്ദ് മലിനെനി സംവിധാനം നിര്‍വഹിച്ചു. തിരക്കഥാകൃത്തുക്കളായ ഹനു രാഘവപുടിയും ബുച്ചിബാബു സേനയും നിര്‍മാതാക്കള്‍ക്ക് തിരക്കഥ കൈമാറി.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ എര്‍നെനിയും വൈ രവി ശങ്കറും ചിത്രം നിര്‍മിക്കുന്നു. മ്യുസിക്ക് – ജി.വി. പ്രകാശ് കുമാര്‍, ക്യാമറ – സായ് ശ്രീറാം, എഡിറ്റര്‍ – പ്രവീണ് പുടി, കലാ സംവിധാനം – റാം കുമാര്‍, പബ്ലിസിറ്റി ഡിസൈനര്‍ – ഗോപി പ്രസന്ന , പി.ആര്‍.ഒ. – ശബരി

Content Highlight: Nitin-Rashmika Mandana-Venki Kudumala team reunites for #vnr trio 

We use cookies to give you the best possible experience. Learn more