| Wednesday, 22nd January 2025, 4:02 pm

നായകന്‍, സംവിധായകന്‍, നായിക ഈ ക്രമത്തിലാണ് സിനിമാലോകം, ആരതി ഉഴിയുന്നത് പോലും ആ രീതിയില്‍: നിത്യ മേനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ മേഖലയിലെ ഹൈറാര്‍ക്കിയെ കുറിച്ച് സംസാരിക്കുകയാണ് നടി നിത്യ മേനന്‍ . എല്ലായിടത്തും ഹൈറാര്‍ക്കി ഉണ്ടെന്നും ഹീറോ, ഡയറക്ടര്‍, ഹീറോയിന്‍ ആ രീതിയിലാണ് സിനിമ മേഖലയിലെ ഹൈറാര്‍ക്കിയെന്നും നിത്യ മേനന്‍ പറയുന്നു.

ഹീറോ, ഡയറക്ടര്‍, ഹീറോയിന്‍ എന്ന ഓര്‍ഡറിലാണ് സിനിമയില്‍ എല്ലാം സംഭവിക്കുന്നതെന്നും സെറ്റില്‍ കാരവാന്‍ ഇടുന്ന ക്രമമായാലും ഒരു പരിപാടിയിലോ ചടങ്ങിലോ സ്റ്റേജിലേക്ക് വിളിക്കുന്ന ഓഡര്‍ ആയാലും ഈ രീതിയില്‍ ആയിരിക്കുമെന്നും നിത്യ പറഞ്ഞു. ആരതി ഉഴിയുന്നതുപോലും ഇങ്ങനെയാണെന്നും ആദ്യം നായകനെ ആരതി ഉഴിഞ്ഞ ശേഷം സംവിധായകനെയും അതിന് ശേഷമാണ് നായികയെ ആരതി ഉഴിയുന്നതെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.

ഈ കാര്യങ്ങള്‍ കാണുമ്പോള്‍ താന്‍ വല്ലാതെ അസ്വസ്ഥയാകുമെന്നും എന്തിനാണ് ആളുകള്‍ ഇത്രയും ഇടുങ്ങിയ ചിന്താഗതിയുടെ ജീവിക്കുന്നതെന്നും നടി ചോദിക്കുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിത്യ മേനന്‍.

‘ജാഡയില്‍ മുങ്ങി നില്‍ക്കുന്നതാണ് ചില മനുഷ്യ മനസ്. അതെല്ലാം കുറച്ച് കുലുക്കി കളഞ്ഞാല്‍ നന്നാകുമെന്ന് തോന്നിയിട്ടുണ്ട്. ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്ത് മൈന്‍ഡിനെ കുറച്ചുകൂടെ ഫ്രീ ആയി വെച്ചൂടെയെന്ന് തോന്നും. എല്ലായിടത്തും ഒരു ഹൈറാര്‍ക്കി ഉണ്ട്.

ഹീറോ, ഡയറക്ടര്‍, ഹീറോയിന്‍ ആ രീതിയിലാണ് സിനിമ മേഖലയിലെ ഹൈറാര്‍ക്കി. ആ ഓര്‍ഡറിലാണ് സിനിമയില്‍ എല്ലാം സംഭവിക്കുന്നത്.

സിനിമയുടെ സെറ്റില്‍ കാരവാന്‍ ഇടുന്ന ഓര്‍ഡറിലായാലും ഒരു പരിപാടിയിലോ ചടങ്ങിലോ സ്റ്റേജിലേക്ക് വിളിക്കുന്ന ഓര്‍ഡര്‍ ആയാലും എല്ലാം ഹീറോ, ഡയറക്ടര്‍, ഹീറോയിന്‍ എന്ന രീതിയിലായിരിക്കും.

എന്തിനേറെ പറയുന്നു ആരതി ഉഴിയുന്നതുപോലും ഇങ്ങനെയാണ്. ആദ്യം നായകനെ ആരതി ഉഴിയും, പിന്നെ ഡയറക്ടറിനെ, അത് കഴിഞ്ഞ് നായികക്ക്. നില്‍ക്കുന്നതിന് അനുസരിച്ച് പോലുമല്ലായിരിക്കും ആരതി കൊണ്ട് വരുന്നത്. അവിടെയും ഈ ഹൈറാര്‍ക്കി ഉണ്ട്. അതെല്ലാം എന്നെ വല്ലാതെ അസ്വസ്ഥമാക്കും. ഇത്രയും ഇടുങ്ങിയ ചിന്താഗതിയോടെയാണോ നിങ്ങള്‍ക്ക് ജീവിക്കേണ്ടത് എന്ന്‌ എനിക്ക് തോന്നും,’ നിത്യ മേനന്‍ പറയുന്നു.

Content highlight: Nithya Menen talks about hierarchy in film industry

Latest Stories

We use cookies to give you the best possible experience. Learn more