ആകാശ ഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നിത്യ മേനന്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്. മലയാളത്തില്‍ ബാച്ചിലര്‍ പാര്‍ട്ടി, ഉറുമി, ബാംഗ്ലൂര്‍ ഡേയ്‌സ് , 100 ഡേയ്‌സ് ഓഫ് ലൗ തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ നിത്യ മേനന്‍ അവതരിപ്പിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ ഹിറ്റ് കോംബോ ആണ് ദുല്‍ഖര്‍ സല്‍മാനും നിത്യയും. ഇപ്പോള്‍ ദുല്‍ഖറിനെ കുറിച്ച് സംസാരിക്കുകയാണ് നിത്യ മേനന്‍. സിനിമാ സെറ്റിലെ പരിചയം മാത്രമേ തങ്ങള്‍ക്കിടയിലുള്ളൂവെന്നും എന്നാലും വര്‍ഷങ്ങളായി ഒപ്പമുള്ള കൂട്ടുകാരെപ്പോലെയാണ് തങ്ങളെന്നും നിത്യ പറയുന്നു.
ആ സൗഹൃദമുള്ളതുകൊണ്ടുതന്നെ അതിനെക്കാള്‍ ആഴമുള്ള ബന്ധം സ്‌ക്രീനില്‍ കാണിക്കാന്‍ കഴിയാറുണ്ടെന്നും അത് തങ്ങളെപ്പോലും വിസ്മയിപ്പിക്കുന്ന ഓണ്‍ സ്‌ക്രീന്‍ മാജിക്കാണെന്നും നിത്യ മേനന്‍ പറഞ്ഞു.
‘സിനിമാ സെറ്റിലെ പരിചയം മാത്രമേ ഞങ്ങള്‍ക്കിടയിലുള്ളൂ. എന്നാലും വര്‍ഷങ്ങളായി ഒപ്പമുള്ള കൂട്ടുകാരെപ്പോലെയാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ അതിനെക്കാള്‍ ആഴമുള്ള ബന്ധം സ്‌ക്രീനില്‍ കാണിക്കാന്‍ കഴിയാറുണ്ട്. അത് ഞങ്ങളെപ്പോലും വിസ്മയിപ്പിക്കുന്ന ഓണ്‍ സ്‌ക്രീന്‍ മാജിക്കാണ്,’ നിത്യ മേനന്‍ പറഞ്ഞു.
24 എന്ന ചിത്രത്തില്‍ പാട്ടുപാടിയതിനെ കുറിച്ചും നടി സംസാരിച്ചു.
‘പാടാന്‍ കൊതി ഉണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ, ഞാന്‍ പാട്ട് പഠിച്ച ആളല്ല. മുളിപ്പാടാനുള്ള കഴിവ് ജന്മസിദ്ധമായി കിട്ടിയതാണ്. അതിനാല്‍ ആ കാര്യത്തില്‍ അതിര് കവിഞ്ഞ മോഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് സിനിമയില്‍ പാടാനുള്ള അവസരങ്ങളൊക്കെ ദൈവകൃപയാല്‍ വന്നതാണ്.
അങ്ങനെ 24 എന്ന ചിത്രത്തില്‍ എ.ആര്‍. റഹ്‌മാന്‍ സാറിന്റെ സംഗീത സംവിധാനത്തില്‍ പാടാന്‍ കഴിഞ്ഞു. റഹ്‌മാന്‍ സാര്‍ ട്യൂണ്‍ചെയ്ത് കഴിഞ്ഞാല്‍ എന്‍ജിനീയര്‍മാരാണ് പാട്ട് റെക്കോഡ് ചെയ്യുക. എന്നാല്‍ ഞാന്‍ പാടുമ്പോള്‍ അദ്ദേഹം എന്നോടൊപ്പമിരുന്ന് റെക്കോഡ് ചെയ്തു. എന്നെ വളരെ കംഫര്‍ട്ടാക്കിയാണ് ഓരോ വരിയും റെക്കോഡ് ചെയ്തത്. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത നിമിഷങ്ങളില്‍ ഒന്നാണത്,’ നിത്യ മേനന്‍ പറയുന്നു.
Content Highlight: Nithya Menen Talks About Dulquer Salmaan