| Sunday, 19th January 2025, 9:12 pm

മമ്മൂട്ടിയോ മോഹൻലാലോ? ഞാൻ കണ്ടിട്ടുള്ളതിൽ ബെസ്റ്റ് ആക്ടർ അദ്ദേഹമാണെന്ന് നിത്യ മേനൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആകാശ ഗോപുരം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നിത്യ മേനൻ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്.

മലയാളത്തിൽ ബാച്ചിലർ പാർട്ടി, ഉറുമി, ബാംഗ്ലൂർ ഡേയ്സ് , 100 ഡേയ്സ് ഓഫ് ലൗ തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ നിത്യ മേനൻ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ ഒരുവിധം എല്ലാ യുവതാരങ്ങളോടൊപ്പവും അഭിനയിച്ച നിത്യ മലയാളത്തിൽ തന്റെ ഇഷ്ട നടൻ ആരാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ്.

യുവ നടന്മാരിൽ പൃഥ്വിരാജിനെയാണ് തന്റെ ഇഷ്ട്ടനടനായി നിത്യ തെരഞ്ഞെടുത്തത്. ടോവിനോ തോമസ്, നിവിൻ പോളി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ എന്നിവരുടെയെല്ലാം പേര് പൃഥ്വിയോടൊപ്പം ഓപ്‌ഷനായി നൽകിയെങ്കിലും നിത്യ പൃഥ്വിരാജിനെ തെരഞ്ഞെടുക്കുകയായിരുന്നു. സിനിമ വികടന് തമിഴിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിത്യ.

ഒടുവിൽ പൃഥ്വിരാജാണോ മമ്മൂട്ടിയാണോ മികച്ച നടൻ എന്ന് ചോദിച്ചപ്പോൾ അവ രണ്ടും വ്യത്യസ്ത കാറ്റഗറിയാണെന്ന് നിത്യ മറുപടി പറഞ്ഞു. മോഹൻലാൽ ആണോ മമ്മൂട്ടിയാണോ എന്ന ചോദ്യം വന്നതോടെ നിത്യ മേനൻ മോഹൻലാലിൻറെ പേരാണ് സെലക്ട് ചെയ്തത്.

ജനത ഗ്യാരേജ് എന്ന സിനിമ ചെയ്യുമ്പോഴാണ് അവസാനമായി മോഹൻലാലിനോട് സംസാരിച്ചതെന്നും താൻ കണ്ടിട്ടുള്ളതിൽ ബെസ്റ്റ് ആക്ടർ മോഹൻലാലാണ് എന്നും നിത്യ കൂട്ടിച്ചേർത്തു.

മലയാളത്തിൽ മോഹൻലാലിനൊപ്പമാണ് നിത്യ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഏയ്ഞ്ചൽ ജോണിലും ഇരുവരും ഒന്നിച്ചിരുന്നു. ഒന്നിച്ച് സ്ക്രീൻ പങ്കിട്ടിലെങ്കിലും കേരള കഫേ എന്ന മമ്മൂട്ടി ചിത്രത്തിലും നിത്യ ഭാഗമായിട്ടുണ്ട്.

Content Highlight: Nithya Menan About Mammooty And Mohanlal

We use cookies to give you the best possible experience. Learn more