ആ നടിക്ക് വരുന്ന സിനിമകള്‍ എനിക്ക് കിട്ടണമെന്ന് ആഗ്രഹിച്ചു; എല്ലാത്തരം റോളും ചെയ്യാന്‍ ഇഷ്ടം: നിഖില വിമല്‍
Malayalam Cinema
ആ നടിക്ക് വരുന്ന സിനിമകള്‍ എനിക്ക് കിട്ടണമെന്ന് ആഗ്രഹിച്ചു; എല്ലാത്തരം റോളും ചെയ്യാന്‍ ഇഷ്ടം: നിഖില വിമല്‍
ഐറിന്‍ മരിയ ആന്റണി
Saturday, 10th January 2026, 7:20 pm

എല്ലാ തരം റോളുകളും ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ മുമ്പ് ചെയ്ത സിനിമകളേതെന്ന മാനദണ്ഡത്തിലാണ് അടുത്ത സിനിമകള്‍ പലപ്പോഴും ലഭിക്കുന്നതെന്നും നടി നിഖില വിമല്‍. പെണ്ണ് കേസ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു നിഖില.

Nikhila vimal talk about tamil film industry

‘എനിക്ക് കോമഡി റോളുകള്‍ ചെയ്യാന്‍ വളരെ ഇഷ്ടമാണ്. അതുപോലെ ഹൊറര്‍ സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമാണ്. എനിക്ക് ഹൊറര്‍ സിനിമകള്‍ കാണാന്‍ നല്ല പേടിയാണ്, എന്നാല്‍ ഹൊറര്‍ സിനിമ വന്നാല്‍ ചെയ്യുമോ എന്ന് ചോദിച്ചാല്‍ ഞാന്‍ തീര്‍ച്ചയായിട്ടും ചെയ്യും. കാരണം ആ ഴോണര്‍ എക്‌സ്പീരിയന്‍സ് െചയ്യണമെന്നത് വലിയ ആഗ്രഹമാണ്.

ഈ അടുത്ത് അപര്‍ണയോട് സംസാരിക്കുമ്പോള്‍ അവള്‍ പറഞ്ഞു ത്രില്ലര്‍ കേട്ട് ത്രില്ലര്‍ കേട്ട് ഞാന്‍ മടുത്തു എന്ന്. ഞാന്‍ അപ്പോള്‍ പറയും ഇങ്ങനെയുള്ള കഥ കേട്ട് ഞാനും മടുത്തു എന്ന്. നിനക്ക് വരുന്നത് എനിക്കും എനിക്ക് വരുന്നത് നിനക്കും വന്നിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ കിട്ടിയാല്‍ നന്നാകും എന്ന് ഞങ്ങള്‍ അപ്പോള്‍ പറഞ്ഞിരുന്നു,’ നിഖില വിമല്‍ പറയുന്നു.

എപ്പോഴും ചെയ്തുവെച്ചിരിക്കുന്ന റോളാണ് അടുത്ത സിനിമക്കുള്ള മാനദണ്ഡമാകുന്നതെന്നും അതല്ലല്ലോ എന്ന് താന്‍ എപ്പോഴും ചിന്തിക്കാറുണ്ടെന്നും നിഖില കൂട്ടിച്ചേര്‍ത്തു. അത് ചിലപ്പോള്‍ നമ്മുടെ മാത്രം ചിന്തയാകാമെന്നും നിങ്ങള്‍ക്ക് വേണ്ടി സിനിമയുണ്ടാകില്ലെങ്കില്‍ നിങ്ങള്‍ സിനിമയുണ്ടാക്കുക എന്ന് ഇന്‍ഡസ്ട്രിയില്‍ പറയാറുണ്ടെന്നും നിഖില പറഞ്ഞു.

ഇപ്പോഴത്തെ ഒരു മാര്‍ക്കറ്റില്‍ അങ്ങനെ ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും എന്നാല്‍ എല്ലാ തരം റോളുകളും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

ഫെബിന്‍ സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ എത്തുന്ന ‘പെണ്ണ് കേസ്’ ഇന്ന് (ജനുവരി10)നാണ് തിയേറ്ററുകളിലെത്തിയത്. മുകേഷ് ആര്‍ മെഹ്ത നിര്‍മിക്കുന്ന ചിത്രത്തില്‍ ഹക്കീം ഷാ, അജു വര്‍ഗീസ്, രമേഷ് പിശാരടി, ഇര്‍ഷാദ്, രഞ്ജി കക്കോല്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content highlight:  Nikhila Vimal says  The role you have done is the benchmark for your next film

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.