പ്രേക്ഷകര്‍ തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് അഭിപ്രായപ്പെട്ട സിനിമകളൊക്കെ കരിയറില്‍ തനിക്ക് ഗുണം ചെയ്തിട്ടേ ഉള്ളുവെന്ന് നടി നിഖില വിമല്‍. പെണ്ണ് കേസ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു നിഖില.
ഗുരുവായൂര്‍ അമ്പലനടയിലെ കഥാപാത്രത്തിന് തനിക്ക് ഒരുപാട് വിമര്‍ശനം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും വലിയ സക്‌സസ് ആയ സിനിമയാണ്‌തെന്നും നടി പറയുന്നു.
നിഖില വിമല്‍ Photo: Nikhila vimal/ facebook.com
‘എനിക്ക് ഗുരുവായൂര്‍ അമ്പലനടയിലെ ക്യാര്കടറിന് ഒരുപാട് വിമര്‍ശനം കിട്ടിയിട്ടുണ്ട്. പക്ഷേ അതൊരു വലിയ സിനിമയാണ്, ആ സിനിമയില്‍ എന്നെ പ്ലേസ് ചെയ്യണമെന്നത് ഞാന്‍ തീരുമാനിച്ചതാണ്. ആ വര്‍ഷത്തെ തിയേറ്ററിക്കല്‍ സ്‌കസസാണ് ഗുരുവായൂര്‍ അമ്പലനടയില്‍. എന്റെ കരിയറില്‍ ഏറ്റവും സക്‌സസ് ഫുളായിട്ടുള്ള സിനിമയിലൊന്നാണ്.
ഗുരുവായൂര്‍ അമ്പലനടയില്‍ പോലൊരു സിനിമ ചെയ്യുമ്പോഴും അപ്പുറത്ത് വാഴൈ പോലൊരു സിനിമ ഞാന്‍ ചെയ്തു. വാഴൈ എനിക്ക് ഒരുപാട് അപ്രിസിയേഷന്‍ നേടി തന്ന സിനിമയാണ്. പെര്‍ഫോമന്‍സ് ഓറിയന്റഡായിട്ടുള്ള ആക്ടേഴ്‌സിന് സിനിമ വരുമ്പോള്‍, പോര്‍ തൊഴില്‍, ഗുരുവായൂര്‍ അമ്പലനടയില്‍ പോലുള്ള സിനിമ സെലക്ട് ചെയ്യില്ലായിരിക്കും.
Photo: നിഖില വിമല്‍ ഗുരുവായൂര്‍ അമ്പലനട സിനിമയിലെ ഒരു രംഗത്തില്‍ നിന്ന്/ youtube.com
പക്ഷേ ഞാന്‍ ആ സിനിമകള്‍ തെരഞ്ഞെടുക്കുന്നത് എനിക്ക് പ്രേക്ഷകരുമായിട്ട് വേണ്ട ഒരു റീച്ചിനെ കൂടി കണക്കിലെടുത്താണ്. അങ്ങനെയുള്ള സിനിമകള്‍ ചെയ്തത് കൊണ്ടാകാം പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് പോലൊരു സീരീസൊക്കെ കിട്ടിയത്. ഗുരുവായൂര്‍ അമ്പലനടയില്‍, വാഴൈ എന്നീ സിനിമകളില്‍ കിട്ടിയ വേഷമാണ് മറ്റ് സിനിമകളിലേക്കും എനിക്ക് അവസരം തന്നത്,’ നിഖില വിമല്‍ പറയുന്നു.
പ്രേക്ഷകര്‍ക്ക് അത് ചിലപ്പോള്‍ തന്റെ മോശം പെര്‍ഫോമന്‍സും തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് അഭിപ്രായപ്പെട്ട സിനിമയാകാമെന്നും എന്നാല്‍ ആ സിനിമ തന്റെ കരിയറില്‍ ഒരുപാട് ഗുണങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
എല്ലാ സിനിമകളും വിജയിക്കണമെന്നില്ലെന്നും എന്നാല്‍ ആ സിനിമയില്‍ നിന്ന് നമുക്ക് വീട്ടിലേക്ക് കൊണ്ടുപോകാന്‍ കുറേ കാര്യങ്ങളുണ്ടാകും അത് ബന്ധങ്ങളാകാം അനുഭവങ്ങളാകാമെന്നും നിഖില പറഞ്ഞു. തനിക്ക് വീട്ടില്‍ കൊണ്ടുപോകാനുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ താന്‍ ആ സിനിമയില്‍ സന്തോഷവതിയാണെന്നും നടി പറഞ്ഞു.
അതേസമയം ഫെബിന്‍ സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ നിഖില വിമല്‍ നായികയായെത്തുന്ന പെണ്ണ് കേസ് ഇന്നാണ് തിയേറ്ററുകൡലെത്തിയത്. ( ജനുവരി10) മുകേഷ് ആര്‍ മെഹ്ത നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഹക്കീം ഷാ, അജു വര്‍ഗീസ്, രമേഷ് പിശാരടി, ഇര്‍ഷാദ്, രഞ്ജി കക്കോല്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlight: Nikhila Vimal says that the films where the audience thought she didn’t know how to act have actually benefited her career