കഴിഞ്ഞ ആഴ്ചയിലെ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും ചര്‍ച്ചയായ വാര്‍ത്തയായിരുന്നു ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ സൗദി ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറിയത്. പി.എസ്.ജിയില്‍ നിന്നുമായിരുന്നു അദ്ദേഹം കൂടുമാറി അല്‍ ഹിലാലിലേക്കെത്തിയത്.

ക്ലബ്ബില്‍ നിന്നും പോകുന്നതിന്റെ ഭാഗമായി നെയ്മര്‍ പി.എസ്.ജിയിലെ തന്റെ സഹതാരങ്ങള്‍ക്ക് ഫെയര്‍വെല്‍ പാര്‍ട്ടി ഒരുക്കിയിരുന്നുവെന്നും എന്നാല്‍ അതില്‍ എംബാപ്പെയെ ക്ഷണിച്ചില്ലെന്നും ഫ്രഞ്ച് മീഡിയ ഔട്ട്‌ലെറ്റായ ലി10സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫീല്‍ഡിന് പുറത്തുള്ള ഇരുവരുടെയും ബന്ധം അത്ര സുഖകരമല്ലെന്ന് ഫുട്‌ബോള്‍ ലോകത്ത് പരസ്യമായ രഹസ്യമാണ്. ഇരുവരും തമ്മില്‍ ഈഗോ ക്ലാഷുകളുണ്ടായിട്ടുള്ളതും കഴിഞ്ഞ സീസണില്‍ പെനാല്‍ട്ടിക്ക് വേണ്ടി വഴക്കിട്ടതുമെല്ലാം ഒരുപാട് ചര്‍ച്ചയായതാണ്.

അതേസമയം നെയ്മറിനെ രണ്ട് വര്‍ഷത്തേക്ക് ഏകദേശം 400 മില്യണോളം കൊടുത്തുകൊണ്ടാണ് അല്‍ ഹിലാല്‍ ക്ലബ്ബിലെത്തിച്ചത്. എംബാപ്പെക്കായി റയല്‍ മാഡ്രിഡ് ശ്രമിക്കുന്നുണ്ടെങ്കിലും താരം പി.എസ്.ജിയില്‍ തന്നെ തുടരാനാണ് സാധ്യത.

ഇരുവരും പബ്ലിക്കായി ഒന്നും സമ്മതിച്ചില്ലെങ്കിലും ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റില്‍ നെയ്മര്‍ ലൈക്ക് ചെയ്തത് റിപ്പോര്‍ട്ടുകളുടെ ശക്തി കൂട്ടുന്നു.

Content Highlight: Neymar Refuses to Invite to Mbappe to his fairewell