| Wednesday, 24th December 2025, 7:09 am

ഇന്ത്യയ്‌ക്കെതിരെ കച്ചമുറുക്കി ബ്ലാക്ക് കാപ്‌സ്; ടി-20, ഏകദിന സ്‌ക്വാഡ് ഇങ്ങനെ...

ശ്രീരാഗ് പാറക്കല്‍

2026ലെ ഇന്ത്യന്‍ പര്യടനത്തിനായുള്ള ന്യൂസിലാന്‍ഡ് സ്‌ക്വാഡ് പുറത്തുവിട്ടു. മൂന്ന് ഏകദിന മത്സരങ്ങള്‍ക്കും അഞ്ച് ടി-20 മത്സരങ്ങള്‍ക്കുമുള്ള സ്‌ക്വാഡാണ് ബ്ലാക്ക് കാപ്‌സ് പുറത്തുവിട്ടത്. 15 അംഗങ്ങളുള്ള ഏകദിന സ്‌ക്വാഡിനെ നയിക്കുന്നത് മൈക്കല്‍ ബ്രേസ്‌വെല്ലാണ്. ടി-20 നായകന്‍ മിച്ചല്‍ സാന്റ്‌നറാണ്.

ജനുവരി 11നാണ് ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനം തുടങ്ങുന്നത്. ടി-20 പരമ്പര ജനുവരി 21നും ആരംഭിക്കും.  അനുഭവസമ്പത്തുള്ള താരങ്ങള്‍ക്കൊപ്പം സ്‌ക്വാഡുകളില്‍ യുവ താരങ്ങളും ഇടം നേടിയിട്ടുണ്ട്. ടി-20യില്‍ ജെയ്ഡന്‍ ലെനോക്‌സും ഏകദിനത്തില്‍ ക്രിസ്റ്റിയന്‍ ക്ലര്‍ക്കും അരങ്ങേറ്റക്കാരാണ്.

അതേസമയം പരിക്ക് കാരണം ചില താരങ്ങള്‍ക്ക് സ്വാഡില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല ഫെബ്രുവരി ഏഴിന് ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായുള്ള കിവീസിന്റെ നിര്‍ണായക പര്യടനമാണിത്. ഇന്ത്യയോടുള്ള ടി-20 പരമ്പരയ്ക്ക് ശേഷമായിരിക്കും കിവീസ് തങ്ങളുടെ അന്തിമ ലോകകപ്പ് സ്‌ക്വാഡ് പുറത്ത് വിടുന്നത്.

അതേസമയം ഇന്ത്യ തങ്ങളുടെ ടി-20 സ്‌ക്വാഡ് നേരത്തെ പുറത്ത് വിട്ടിരുന്നു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടി-20 സ്‌ക്വാഡില്‍ ശുഭ്മന്‍ ഗില്ലിന് പകരം സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇടം നേടിയിരുന്നു. മാത്രമല്ല ഏറെ കാലത്തിന് ശേഷം ഇഷാന്‍ കിഷനും തിരികെ ടീമിലെത്തി.

ഇന്ത്യയ്‌ക്കെതിരായ ഏകദിന സ്‌ക്വാഡ്

മൈക്കല്‍ ബ്രേസ്‌വെല്‍ (ക്യാപ്റ്റന്‍), ആദി അശോക്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, ജോഷ് ക്ലാര്‍ക്ക്‌സണ്‍, ഡെവോണ്‍ കോണ്‍വേ, സാക്ക് ഫോള്‍ക്‌സ്, മിച്ച് ഹേയ്, കൈല്‍ ജാമിസണ്‍, നിക്ക് കെല്ലി, ജെയ്ഡന്‍ ലെനോക്‌സ്, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ റേ, വില്‍ യങ്

ഇന്ത്യയ്‌ക്കെതിരായ ടി20 സ്‌ക്വാഡ്

മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, സാക്ക് ഫോള്‍കസ്, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ബെവോണ്‍ ജേക്കബ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, ടിം റോബിന്‍സണ്‍, ഇഷ് സോധി

Content Highlight: New Zealand squad for 2026 India tour released

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more