| Tuesday, 20th January 2026, 12:56 pm

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പുറമെ കിവീസിന് വമ്പന്‍ തിരിച്ചടി!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കിയിരുന്നു. ഇനി ഇരുവരുടേയും മുന്നിലുള്ളത് നാളെ (ജനുവരി 21ന്) ആരംഭിക്കുന്ന ടി-20 പരമ്പരയാണ്. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലന്‍ഡിന് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഇന്‍ഡോറില്‍ നടന്ന ഏകദിന മത്സരത്തിനിടെ ഇടതുകാലിന് പരിക്കേറ്റ സൂപ്പര്‍ ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്‌വെല്ലിന് ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമാകും.

നാഗ്ലൂരില്‍ ആരംഭിക്കുന്ന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബ്രേസ്‌വെല്ലിന്റെ പരിക്ക് മെഡിക്കല്‍ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ടി-20 ലോകകപ്പിന്റെ പശ്ചതലത്തിലാണ് താരത്തിന്റെ പരിക്കിനെ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്.

ബ്രേസ്‌വെല്ലിന് പകരം യുവ ഓള്‍റൗണ്ടര്‍ ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ക്ലര്‍ക്ക് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആഭ്യന്തര ടി-20 മത്സരങ്ങളില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള ക്ലാര്‍ക്കിന്റെ സാന്നിധ്യം ടീമിന് ഗുണകരമാകുമെന്ന് ന്യൂസിലാന്‍ഡ് പരിശീലകന്‍ റോബ് വാള്‍ട്ടര്‍ പറഞ്ഞു.

അതേസമയം തിലക് വര്‍മ, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ താരങ്ങള്‍ക്ക് പരിക്ക് പറ്റി മാറി നില്‍ക്കേണ്ടി വന്നത് ഇന്ത്യയ്ക്കും തിരിച്ചടിയായികുന്നു. പകരം ശ്രേയസ് അയ്യരും രവി ബിഷ്ണോയിയുമാണ് കിവീസിനെതിരെ ടീമിലെത്തിയത്. ആദ്യ മൂന്ന് മത്സരത്തിനാണ് അയ്യരെ സ്‌ക്വാഡിലെടുത്തത്. ബിഷ്‌ണോയി ടീമിലുണ്ടാകും.

ഇന്ത്യയ്‌ക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ്

മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ബ്രേസ്‌വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, സാക്ക് ഫോള്‍കസ്, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ബെവോണ്‍ ജേക്കബ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, ടിം റോബിന്‍സണ്‍, ഇഷ് സോധി, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് (ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് മാത്രം)

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് ടി-20), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്‌ണോയ്

Content Highlight: New Zealand Have Big Setback Ahead T20 Series Against India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more