| Wednesday, 25th June 2025, 8:58 am

New OTT Release: സ്‌ക്വിഡ് ഗെയിം മുതല്‍ ആസാദി വരെ; ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്ന സിനിമകളും സീരീസുകളും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂണ്‍ മാസം അവസാനിക്കാറാകുമ്പോള്‍ പ്രേക്ഷകര്‍ക്ക് കൈനിറയെ ചിത്രങ്ങളും സീരീസുകളുമാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്ന സിനിമകളും സീരീസുകളും ഏതൊക്കെയാണെന്ന് നോക്കാം.

1. സ്‌ക്വിഡ് ഗെയിം 3

ദക്ഷിണ കൊറിയന്‍ സീരീസായ സ്‌ക്വിഡ് ഗെയിമിന്റെ മൂന്നാമത്തെയും അവസാനത്തെയും സീസണ്‍ 2025 ജൂണ്‍ 27ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുകയാണ്. ആദ്യ രണ്ട് സീസണുകളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ പരമ്പരയുടെ ക്ലൈമാക്‌സ് എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

2. ആസാദി

സാഗറിന്റെ രചനയില്‍ നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് ആസാദി. ശ്രീനാഥ് ഭാസി നായകനായെത്തിയ ചിത്രത്തില്‍ വാണി വിശ്വനാഥ്, രവീണ രവി എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. മനോരമ മാക്‌സ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 27ന് ആസാദിയുടെ സ്ട്രീമിങ് ആരംഭിക്കും.

3. പഞ്ചായത്ത് സീസണ്‍ 4

കാത്തിരിപ്പിന് വിരാമമിട്ട് പഞ്ചായത്ത് സീസണ്‍ 4 ഇപ്പോള്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഇന്നലെയാണ് (ജൂണ്‍ 24) ഈ ജനപ്രിയ സീരീസിന്റെ പുതിയ സീസണ്‍ റിലീസ് ചെയ്തത്. ദി വൈറല്‍ ഫീവര്‍ നിര്‍മിച്ച് ചന്ദന്‍ കുമാര്‍ എഴുതി ദീപക് കുമാര്‍ മിശ്ര സംവിധാനം ചെയ്ത ഹിന്ദി സീരീസാണിത്. ജിതേന്ദ്ര കുമാര്‍, രഘുബീര്‍ യാദവ്, നീന ഗുപ്ത, സാന്‍വിക, ചന്ദന്‍ റോയ് തുടങ്ങിയവരാണ് പഞ്ചായത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

4. മിസ്റ്ററി

ഒബ്‌സെസ്സീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍ (OCD) ഉള്ള ഒരു ഡിറ്റക്ടീവിന്റെ കഥ പറയുന്ന സീരീസാണ് മിസ്റ്ററി. റിഷാബ് സേഥ് സംവിധാനം ചെയ്യുന്ന സീരീയല്‍ റാം കപൂര്‍ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. യു.എസ് സീരിസായ മോങ്കിന്റെ ഇന്ത്യന്‍ പതിപ്പാണ് ഇത്. ഈ മാസം 27 മുതല്‍ ജിയോ ഹോട്ട്സ്റ്റാറിലൂടെ സീരീസിന്റെ സ്ട്രീമിങ് തുടങ്ങും.

Content Highlight: New OTT Release This Week

We use cookies to give you the best possible experience. Learn more