പ്രേക്ഷകരെല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന സീരീസും സിനിമകളും നാളെ ഒ.ടി.ടിയിൽ റിലീസ് ചെയ്യുകയാണ്. ഏതൊക്കെ ചിത്രങ്ങളാണ് റിലീസ് ചെയ്യാൻ പോകുന്നതെന്ന് നോക്കിയാലോ.
കേരള ക്രൈം ഫയൽസ് സീസൺ 2
ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം വെബ് സീരിസായിരുന്നു കേരള ക്രൈം ഫയൽസ്. അഹമ്മദ് കബീറാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗവും ഇദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്. ബാഹുല് രമേശാണ് കേരള ക്രൈം ഫയൽസ് സീസൺ 2 ൻ്റെ രചന നിർവഹിച്ചത്. സീരിസിന്റെ ആദ്യ ഭാഗം ഏറെ ജനപ്രീതി നേടിയിരുന്നു. കേരള ക്രൈം ഫയൽസ് ദ സെർച്ച് ഫോർ സിപിഒ അമ്പിളി രാജു എന്നാണ് രണ്ടാം സീസണിന്റെ പേര് ജൂൺ 20 മുതൽ രണ്ടാം സീസൺ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ആദ്യ സീസണിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർക്കൊപ്പം നൂറിൻ ഷെരീഫ്, അർജുൻ രാധാകൃഷ്ണൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ എന്നീ താരങ്ങൾ രണ്ടാം ഭാഗത്ത് അണിനിരക്കുന്നുണ്ട്. സീരീസ് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ചെയ്യും.
പ്രിൻസ് ആൻഡ് ഫാമിലി
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ചിത്രത്തിൽ ദിലീപ് ആണ് നായകൻ. ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കർ, മഞ്ജു പിള്ള, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രം സീ 5 ൽ സ്ട്രീമിങ് ചെയ്യും. മെയ് ഒമ്പതിനാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.
ഗ്രൗണ്ട് സീറോ
ഇമ്രാൻ ഹാഷ്മി നായകനായെത്തിയ ചിത്രമാണ് ഗ്രൗണ്ട് സീറോ. ചിത്രം ഇന്ന് അർധരാത്രി മുതൽ ആമസോൺ പ്രൈം വിഡിയോ വഴി സ്ട്രീമിങ് ആരംഭിക്കും. ഏപ്രിൽ 5 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
സ്താനാർത്തി ശ്രീക്കുട്ടൻ
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണ് സ്താനാർത്തി ശ്രീക്കുട്ടൻ. സൈന പ്ലേയിലൂടെയാണ് സ്താനാർത്തി ശ്രീക്കുട്ടൻ ഒ.ടി.ടിയിൽ എത്തുന്നത്.
Content Highlight: New OTT Release Movies