ചോദ്യോത്തരവേള നിര്‍ത്തിവെച്ച് അടിയന്തരപ്രമേയം ചര്‍ച്ചചെയ്യണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം എന്നാല്‍ ചോദ്യോത്തരവേളയ്ക്ക് ശേഷം ചര്‍ച്ചചെയ്യാനാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കിയത്.
അതേ സമയം നെറ്റ് ന്യൂട്രാലിറ്റി വിഷയം സര്‍ക്കാര്‍ കാര്യമായിതന്നെ എടുക്കുന്നുണ്ടെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്റര്‍ നെറ്റിലും സോഷ്യല്‍ മീഡിയയിലും യുവാക്കള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടെന്നും ഇക്കാര്യത്തില്‍ ട്രായ് നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യമൊട്ടാകെ നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള കാമ്പയിനുകള്‍ ശക്തമായിരിക്കുകയാണ്. സാധാരണക്കാരില്‍ നിന്നും ഇന്റര്‍നെറ്റ് അകറ്റി നിര്‍ത്തും വിധത്തില്‍ ഇന്റര്‍നെറ്റ് വിതരണത്തില്‍ മാറ്റങ്ങള്‍കൊണ്ടുവരാനും അതിലൂടെ ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റിലുള്ള സമത്വവും സ്വാതന്ത്ര്യവും ഇല്ലാതാക്കാനുമുള്ള ടെലികോം കമ്പനികളുടെ ശ്രമങ്ങള്‍ക്കെതിരെയാണ് രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ കൈകോര്‍ക്കുന്നത്.