2026 ഐ.സി.സി ടി-20 ലോകകപ്പിന് യോഗ്യത നേടി നേപ്പാളും ഒമാനും. ഏഷ്യ/ ഈസ്റ്റ് ഏഷ്യ-പസഫിക് ക്വാളിഫയറിലൂടെയാണ് ഇരുവരും ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് യോഗ്യതയുറപ്പിച്ചത്.
Nepal are on their way to the ICC Men’s #T20WorldCup 2026 ✈️
മസ്‌കറ്റില്‍ നടക്കുന്ന റീജ്യണല്‍ ക്വാളിഫയറില്‍ ഇരുവരും നിലവില്‍ ആദ്യ സ്ഥാനങ്ങളില്‍ തുടരുകയാണ്. യു.എ.ഇ സമോവയെ 77 റണ്‍സിന് പരാജയപ്പടുത്തിയതോടെയാണ് ഇരുവരുടെയും ടോപ്പ് ത്രീ സ്‌പോട്ടും ഒപ്പം ലോകകപ്പ് യോഗ്യതയും ഉറപ്പായത്.
Oman punch their ticket to next year’s ICC Men’s #T20WorldCup 🎟️
20 ടീമുകള്‍ പങ്കെടുക്കുന്ന 2026 ലോകകപ്പിലെ 18, 19 ടീമുകളായാണ് ഇരുവരും യോഗ്യത നേടിയത്. ഏഷ്യ/ ഈസ്റ്റ് ഏഷ്യ-പസഫിക് ക്വാളിഫയറില്‍ നിന്നും ഒരു ടീമിന് കൂടി ലോകകപ്പിന് ടിക്കറ്റുറപ്പിക്കാം. നിലവിലെ സാഹചര്യത്തില്‍ യു.എ.ഇക്കാണ് സാധ്യതയുള്ളത്.
ഗ്ലോബല്‍ ഇവന്റിന്റെ കഴിഞ്ഞ എഡിഷനില്‍ നേപ്പാളും ഒമാനും ഏഷ്യന്‍ ക്വാളിഫയര്‍ വിജയിച്ച് വേള്‍ഡ് കപ്പ് കളിച്ചിരുന്നു. എന്നാല്‍ ഇരു ടീമുകള്‍ക്കും ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ തങ്ങളുടെ കരുത്തറിയിക്കാന്‍ തന്നെയായിരിക്കും ഇരു ടീമുകളും ശ്രമിക്കുന്നത്.