ജയ്പൂര്‍: രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍.
യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ദിനേശ് ബിവാള്‍, സഹോദരന്‍ മാംഗിലാല്‍ ബിവാള്‍ എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തതത്. ബിവാള്‍ സഹോദരങ്ങള്‍ ഏകദേശം 30 ലക്ഷം രൂപ നല്‍കിയാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്ന് സി.ബി.ഐ പറയുന്നു.
തന്റെ മകന് വേണ്ടിയാണ് ദിനേശ് ഇത്രയും വലിയ തുക കൊടുത്ത് പരീക്ഷ പേപ്പര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് മകന്റെ സുഹൃത്തുകള്‍ക്കും നല്‍കിയതായി ആരോപണമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ നീറ്റ് പരീക്ഷയുമായും ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. ദിനേഷ് ബിന്‍വാളിന്റെ കുടുംബത്തിലെ നാല് കുട്ടികള്‍ കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയിരുന്നു. ഹരിയാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചതായാണ് വിവരം.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.