മലയാളത്തിലെ പ്രിയ നടന്‍മാരിലൊരാളാണ് ആസിഫ് അലി. ചുരുങ്ങിയ ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറാന്‍ ആസിഫ് അലിക്ക് സാധിച്ചിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.
കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. ഈ വര്‍ഷമാദ്യമിറങ്ങിയ ആസിഫ് അലിയുടെ രേഖാചിത്രവും ബ്ലോക്ക്ബസ്റ്ററായിരുന്നു.
താമിറിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സര്‍ക്കീട്ടും ശ്രദ്ധിക്കപ്പെട്ടു. ആഭ്യന്തര കുറ്റവാളിയാണ് ആസിഫ് അലിയുടേത് ആയി പുറത്തിറങ്ങിയ അവസാന ചിത്രം. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി നീരജ രാജേന്ദ്രൻ.
അസിഫ് അലിയുടെ കൂടെ നിരവധി ചിത്രങ്ങളിൽ നീരജ അഭിനയിച്ചിട്ടുണ്ട്. ആഭ്യന്തര കുറ്റവാളിയിൽ ആസിഫിൻ്റെ അമ്മയായി എത്തിയത് നീരജയായിരുന്നു.
നല്ലൊരു മനുഷ്യനാണ് ആസിഫ് അലിയെന്നും ബുദ്ധിമുട്ടിയിട്ടാണ് സിനിമയിലേക്ക് എത്തിയതെന്നും നീരജ പറയുന്നു. ജാഡ ഒന്നുമില്ലാതെ എല്ലാവരോടും നന്നായി പെരുമാറുന്ന വ്യക്തിയാണെന്നും തന്റെ കൂടെ അഭിനയിച്ച എല്ലാവരും നല്ലതാണെങ്കിലും ആസിഫ് ഒരുപടി മുകളിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘നല്ലൊരു മനുഷ്യനാണ് ആസിഫ് അലി. നന്നായി ബുദ്ധിമുട്ടിയിട്ടാണ് സിനിമയിലേക്ക് എത്തിയത്. എന്നാല്‍ യാതൊരു ജാഡ ഒന്നുമില്ലാതെ എല്ലാവരോടും നന്നായി പെരുമാറുന്ന വ്യക്തിയാണ്. കൂടെ അഭിനയിച്ച എല്ലാവരും നല്ലതാണ് എന്നാലും സിംപ്ലിസിറ്റി ആസിഫിനാണ് ഉള്ളത്. ആസിഫ് മറ്റുള്ളവരോട് ഇടപെടുന്ന രീതി, അറിയാത്തവരാണെങ്കിലും അവരോട് സംസാരിക്കും. ചിലരത് ചെയ്യാറില്ല. എല്ലാവരും സിപിംള്‍ ആണ്, ആസിഫ് അതില്‍ ഒരുപടി മുകളില്‍ ആണ് ,’ നീരജ പറയുന്നു.
Content Highlight: Neeraja Rajendran talking about Asif Ali