| Wednesday, 12th March 2025, 7:53 pm

1000 കോടി നേടിയ ആ ഷാരൂഖ് ഖാന്‍ ചിത്രത്തിലെ വേഷം ഞാന്‍ വേണ്ടെന്ന് വെച്ചു; പറയുമ്പോള്‍ അഹങ്കാരമായി തോന്നാം: നീരജ് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അറ്റ്‌ലിയുടെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ ഹിന്ദി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജവാന്‍. അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും ജവാന് ഉണ്ടായിരുന്നു. ഷാരൂഖ് ഖാന്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തില്‍ എത്തിയ സിനിമയില്‍ ദീപിക പദുക്കോണ്‍, നയന്‍താര, വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര തുടങ്ങി വന്‍ താരനിരയായിരുന്നു ഒന്നിച്ചത്.

ഷാരൂഖ് ഖാന്റെ പത്താന്‍ (2023) എന്ന സിനിമയുടെ റെക്കോഡുകളെ മറികടന്ന ജവാന്‍ നിരവധി ബോക്സ് ഓഫീസ് റെക്കോഡുകള്‍ സ്വന്തമാക്കിയിരുന്നു. 1150 കോടിക്ക് മുകളിലായിരുന്നു ജവാന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

ജവാന്‍ എന്ന സിനിമയിലേക്ക് ഒരു വേഷം ചെയ്യാന്‍ തന്നെ വിളിച്ചിരുന്നുവെന്ന് പറയുകയാണ് നടനും റാപ്പറുമായ നീരജ് മാധവ്. ചെറിയ കഥാപാത്രമായിരുന്നു അതെന്നും എന്നാല്‍ തനിക്കതില്‍ ചെയ്യാന്‍ ഒന്നുമില്ലാത്തതുകൊണ്ട് ഒഴിവാക്കുകയിരുന്നുവെന്നും നീരജ് മാധവ് പറയുന്നു.

ഷാരൂഖ് ഖാന്റെ സിനിമയില്‍ വെറുതെ നില്‍ക്കാനുള്ള കഥാപാത്രമാണെങ്കില്‍ പോലും പൊയ്ക്കൂടേ എന്ന് ചോദിക്കുന്നവര്‍ ഉണ്ടെന്നും താന്‍ ഈ പറയുന്നത് അഹങ്കാരമായും ചിലര്‍ക്ക് തോന്നാമെന്നും നീരജ് പറഞ്ഞു. ആ സമയത്ത് അന്യഭാഷാ സിനിമകള്‍ ചെയ്യാനുള്ള ആവേശവും തനിക്കില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നീരജ് മാധവ്.

‘ജവാന്‍ എന്ന സിനിമയിലെ ഒരു കഥാപാത്രം ചെയ്യാന്‍ വേണ്ടി എന്നെ വിളിച്ചതായിരുന്നു. പറഞ്ഞു കഴിഞ്ഞാല്‍ ചിലപ്പോള്‍ വലിയ വിപ്ലവമായി മാറിയേക്കാം, എന്നാലും എനിക്കൊന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ട് ഞാന്‍ വേണ്ടെന്ന് വെച്ച ചെറിയൊരു കഥാപാത്രം അതിലുണ്ട്.

എനിക്കൊന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ട് ഞാന്‍ വേണ്ടെന്ന് വെച്ച ചെറിയൊരു കഥാപാത്രം അതിലുണ്ട്

ഷാരൂഖ് ഖാന്റെ പടത്തില്‍ വെറുതെ നില്‍ക്കാനാണെങ്കിലും പൊക്കുടേ എന്ന് ചോദിക്കുന്നവരും ഉണ്ട്. പക്ഷെ ഞാന്‍ പോകാത്ത അഹങ്കാരമായി കാണുന്നവരും ഉണ്ടായേക്കാം. ആ സമയത്ത് അന്യഭാഷാ സിനിമകള്‍ ചെയ്യാനുള്ള എന്റെ ആവേശവും അത്രയേറെ ഇല്ലായിരുന്നു,’ നീരജ് മാധവ് പറയുന്നു.

Content highlight: Neeraj Madhav talks about Jawan Movie

Latest Stories

We use cookies to give you the best possible experience. Learn more