ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുന്നത്. ആദ്യ ടെസ്റ്റിലെ പരാജയത്തെ മറികടക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയരായ ത്രീ ലയണ്‍സ് മുന്നിലാണ്.
രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ഇലവനില്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്റവൃറുമായ സഞ്ജയ് മഞ്ജരേക്കര്‍. രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനില്‍ കുല്‍ദീപ് യാദവ് ഇടം നേടിയില്ലെങ്കില്‍ അത് അന്യായമായിരിക്കുമെന്നും എട്ട് വര്‍ഷത്തിനിടെ 13 ടെസ്റ്റുകള്‍ മാത്രമാണ് കുല്‍ദീപ് കളിച്ചതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. മുമ്പ് അശ്വിന്‍ കാരണം കുല്‍ദീപിനെ ഒഴിവാക്കിയിരുന്നെന്നും ഇനിയും താരത്തെ ഒഴിവാക്കാന്‍ കഴിയില്ലെന്നും കമന്റേറ്റര്‍ കൂട്ടിച്ചേര്‍ത്തു.
‘രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനില്‍ കുല്‍ദീപ് യാദവ് ഇടം നേടിയില്ലെങ്കില്‍ അത് അന്യായമായിരിക്കും. എട്ട് വര്‍ഷത്തിനിടെ 13 ടെസ്റ്റുകള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. മുമ്പ് അശ്വിന്‍ കാരണം അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ഇനിയും അവനെ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല,’ കൈഫ് എക്സില്‍ എഴുതി.
2017ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കുല്‍ദീപ് 13 മത്സരങ്ങളിലെ 24 ഇന്നിങ്‌സില്‍ നിന്ന് 46 മെയ്ഡന്‍ 56 വിക്കറ്റുകളാണ് താരം നേടിയത്. 5/40 എന്ന മികച്ച ബൗളിങ് പ്രകടനവും മൂന്ന് ഫോര്‍ഫറും നാല് ഫൈഫറും ഫോര്‍മാറ്റില്‍ കുല്‍ദീപ് നേടിയിട്ടുണ്ട്. 22.2 എന്ന ആവറേജിലാണ് കുല്‍ദീപിന്റെ ബൗളിങ് പ്രകടനം.
മാത്രമല്ല ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ഹോം ടെസ്റ്റ് പരമ്പരയില്‍ കുല്‍ദീപ് 17 വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായക പ്രകടനം നടത്തിയിരുന്നു. അന്നത്തെ പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഫൈഫര്‍ നേടി മികവ് പുലര്‍ത്തിയിരുന്നു. നിലവില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ഉണ്ടാകില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ ഇന്ത്യയുടെ ബൗളിങ് യൂണിറ്റിനെ ശക്തിപ്പെടുത്താന്‍ ആരൊക്കെയാണ് ഇലവനില്‍ തെരഞ്ഞെടുക്കുകയെന്ന് കണ്ടറിയണം.
Content Highlight: India VS England: Sanjay Manjrekar Talks About Kuldeep Yadav