കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ മുന്‍ മേയറുടെ വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ടി. റനീഷിന് വിജയം. തൊട്ടടുത്ത പുതിയറ വാര്‍ഡിലെ കൗണ്‍സിലറായിരുന്നു റനീഷ്. ഇത്തവണ പുതിയറയില്‍ വനിതാ സംവരണമേര്‍പ്പെടുത്തിയതോടെയാണ് പൊറ്റമ്മല്‍ വാര്‍ഡില്‍ മത്സരിച്ചത്.
കഴിഞ്ഞ തവണ കോഴിക്കോട് മേയറായ ബീന ഫിലിപ്പ് വിജയം സ്വന്തമാക്കിയ വാര്‍ഡാണിത്. മുന്‍ മേയറായ എ.കെ. പ്രേമജവും മത്സരിച്ച് വിജയിച്ച വാര്‍ഡാണ് പൊറ്റമ്മല്‍.
റനീഷിന്റെ സിറ്റിങ് വാര്‍ഡായ പുതിയറയിലും എന്‍.ഡി.എ വിജയം പിടിച്ചെടുത്തു. യു.ഡി.എഫ് എഫ് സ്ഥാനാര്‍ത്ഥിയായ ഷേര്‍ളിയെ പരാജയപ്പെടുത്തി എന്‍.ഡി.എയുടെ ബിന്ദു ഉദയകുമാറാണ് വാര്‍ഡ് നിലനിര്‍ത്തിയത്. ഒമ്പത് വോട്ടിനാണ് ബിന്ദു ഉദയകുമാറിന്റെ വിജയം.
ശക്തമായ ത്രികോണ മത്സരം നടന്ന പുതിയറ വാര്‍ഡില്‍ സി. രേഖയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
ശബരിമല സ്വര്‍ണപ്പാളി വിഷയമടക്കം ഉയര്‍ത്തിക്കാട്ടിയായിരുന്നു രണ്ടിടങ്ങളിലും എന്‍.ഡി.എയുടെ പ്രചരണം.
Content Highlight: NDA candidate T. Raneesh wins in former mayor’s ward in Kozhikode Corporation