| Sunday, 20th April 2025, 1:00 pm

നിവിന്‍ എന്നെ പ്രൊപ്പോസ് ചെയ്യുന്ന ആ സീന്‍ ഇന്നും എനിക്കേറെ പ്രിയപ്പെട്ടത്: നസ്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നേരം. 2013ല്‍ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു ഇത്. ഒരേ സമയം മലയാളത്തിലും തമിഴിലുമായി എത്തിയ നേരത്തില്‍ നസ്രിയയായിരുന്നു നായിക. നിവിന്‍ പോളി – നസ്രിയ കൂട്ടുക്കെട്ടില്‍ എത്തിയ മികച്ച സിനിമകളില്‍ ഒന്നായിരുന്നു നേരം.

അവര്‍ക്ക് പുറമെ ബോബി സിംഹ, മനോജ് കെ. ജയന്‍, ഷമ്മി തിലകന്‍, ലാലു അലക്സ്, സിജു വില്‍സണ്‍, നാസര്‍, തമ്പി രാമയ്യ, ജോണ്‍ വിജയ്, ശബരീഷ് വര്‍മ എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്. നേരം മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ തനിക്ക് ഈ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട സീനിനെ കുറിച്ച് പറയുകയാണ് നസ്രിയ. നിവിന്‍ തന്നെ പ്രൊപ്പോസ് ചെയ്ത സീനാണ് തനിക്ക് നേരം സിനിമയില്‍ ഏറ്റവും ഇഷ്ടമെന്നാണ് നടി പറയുന്നത്. ഒപ്പം പാട്ടിലെ സീനിനെ കുറിച്ചും നസ്രിയ പറയുന്നു. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

നേരം സിനിമയില്‍ നിവിന്‍ എന്നെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ ‘ഡാ ബോള്‍ട്ടേ, മൂന്ന് ആഴ്ചയായി നീ പറയുന്ന സ്ഥലത്തൊക്കെ ഞാന്‍ വന്ന് വെയിറ്റ് ചെയ്യുകയാണ്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണെടാ നിനക്ക് വേണ്ടത്’ എന്ന് ചോദിക്കുന്ന ഒരു സീനുണ്ട്.

ആ പ്രൊപ്പോസല്‍ സീന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പിന്നെ ആ സിനിമയില്‍ തന്നെ പാട്ട് സീനില്‍ ‘നീ അതിന് മുഖത്തേക്കാണോ നോക്കിയത്’ എന്ന് ചോദിക്കുന്നുണ്ട്. ആ സീനും ഒരുപാട് ഇഷ്ടമാണ്.

അതൊക്കെ സത്യത്തില്‍ അപ്പോള്‍ തന്നെ പ്ലാന്‍ ചെയ്ത് എടുത്ത സീനാണ്. അല്‍ഫോണ്‍സ് ചേട്ടന്‍ ഇങ്ങനെ ചെയ്ത് നോക്കാമെന്ന് പറയുകയായിരുന്നു. പിന്നെ സിനിമയിലെ പിസ്ത സോങ്ങില്‍ ഡാന്‍സ് കളിക്കാന്‍ അറിയാത്തത് കൊണ്ടാണ് ഞാന്‍ ക്യൂട്ട് ഇട്ട് അഡ്ജസ്റ്റ് ചെയ്തത് (ചിരി),’ നസ്രിയ പറയുന്നു.

Content Highlight: Nazriya Talks About Her Fav Proposal Scene With  Nivin Pauly In Neram

We use cookies to give you the best possible experience. Learn more