കാപ്പാടിന്റെ തെരുവുകൾ നാസറിൻറെ കയ്യിൽ ഭദ്രം
റെന്‍സ ഇഖ്ബാല്‍

നാട്ടുകാർക്ക് മാതൃകയായി മാറുകയാണ് കോഴിക്കോട് ജില്ലയിൽ കാപ്പാട് പ്രദേശത്തുള്ള നാസർ. എന്നും രാവിലെ നാല് മണിയോടെ നാസർ തൻറെ പണി ആരംഭിക്കും. ഇത് വരുമാനത്തിന് വേണ്ടിയുള്ള പണിയല്ല, സമൂഹസേവനം മാത്രം. കാപ്പാട് അങ്ങാടി മുഴുവൻ അടിച്ചുവാരി വൃത്തിയാക്കലാണ് ഇവരുടെ ഈ നിത്യജോലി. നാല് വർഷത്തോളമായി നാസർ ഈ പതിവാരംഭിച്ചിട്ട്. സാമൂഹ്യപ്രവർത്തനം കൊണ്ട് കാപ്പാട് അങ്ങാടിയിലെ നാട്ടുകാർക്കിടയിൽ നാസർ പ്രിയപ്പെട്ടവനാണ്.