| Friday, 4th April 2025, 9:32 pm

മലയാളികളുടെ ഇടയില്‍ ഞാന്‍ ഇപ്പോഴും ഒരു സിനിമ നടിയായി നില്‍ക്കുന്നതിന് കാരണം ആ സിനിമ: നവ്യ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദില്ലിവാലാ രാജകുമാരന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായായി സിനിമാജീവിതം ആരംഭിച്ച വ്യക്തിയാണ് ഷാഫി. 2001ല്‍ വണ്‍ മാന്‍ ഷോയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി മാറി. തുടര്‍ന്ന് കല്യാണരാമന്‍, തൊമ്മനും മക്കളും, മായാവി, പുലിവാല്‍ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകള്‍ ഷാഫി മലയാള സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചു.

സംവിധായകന്‍ ഷാഫിയെ കുറിച്ച് സംസാരിക്കുകയാണ് നവ്യ നായര്‍. ഷാഫിയുടെ കൂടെ താന്‍ ചെയ്യുന്നത് കല്യാണരാമന്‍ എന്ന ചിത്രമാണെന്നും സംവിധായകന്‍ ഷാഫിയും അദ്ദേഹത്തിന്റെ സഹോദരന്‍ റാഫിയും തനിക്ക് സഹോദരരെ പോലെയാണെന്നും നവ്യ നായര്‍ പറയുന്നു.

സിനിമയില്‍ പ്രേക്ഷകര്‍ കാണുന്ന അതേ തമാശ തന്നെയാണ് റിയല്‍ ലൈഫിലും ഇരുവരും തമ്മിലുള്ളതെന്നും ഷാഫി ഒരിക്കലും ദേഷ്യപെടുന്നതോ ചൂടാകുന്നതോ താന്‍ കണ്ടിട്ടില്ലെന്നും നവ്യ നായര്‍ പറഞ്ഞു.

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സിനിമയാണ് കല്യാണരാമന്‍ എന്നും പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോഴും ഒരു സിനിമ നടി എന്ന നിലയില്‍ നിലനില്‍ക്കുന്നത് കല്യാണരാമനും അതിലെ തമാശകളുമൊക്കെ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയിലെ ഓര്‍മയിലെന്നും എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നവ്യ നായര്‍.

‘ഷാഫിക്കയുടെ കൂടെ ഞാന്‍ സിനിമ ചെയ്യുന്നത് കല്യാണരാമനാണ്. എനിക്ക് ഷാഫിക്ക, റാഫിക്ക എന്നിവരൊക്കെ സഹോദരരെപോലെയാണ്. സിനിമയുടെ സെറ്റിലായാലും അല്ലെങ്കിലും അവരെനിക്ക് അങ്ങനെത്തന്നെയാണ്.

സിനിമയില്‍ പ്രേക്ഷകര്‍ കാണുന്ന അതേ തമാശ തന്നെയാണ് റിയല്‍ ലൈഫിലും ഇരുവരും തമ്മിലുള്ളത്. നമ്മുടെ അടുത്ത് ഷാഫിക്ക ഒരിക്കലും ദേഷ്യപ്പെടുകയോ ചൂടാക്കുകയോ ഒന്നുമില്ല. മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സിനിമയാണ് കല്യാണരാമന്‍. മലയാളികളുടെ ഇടയില്‍ ഞാന്‍ ഇപ്പോഴും ഒരു സിനിമ നടി എന്ന നിലയില്‍ നിലനില്‍ക്കുന്നത് കല്യാണരാമനും അതിലെ തമാശകളുമൊക്കെ വലിയ പങ്കുവഹിക്കുന്നുണ്ട്,’ നവ്യ നായര്‍ പറയുന്നു.

Content Highlight: Navya Nair Talks About Kalyanaraman Movie And Director Shafi

We use cookies to give you the best possible experience. Learn more