മിനിസോട്ട: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണങ്ങൾക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന നഗരങ്ങളിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്.
മിനിസോട്ട: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണങ്ങൾക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന നഗരങ്ങളിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്.
ഈ മാസം മിനിസോട്ടയിൽ രണ്ട് യു.എസ് പൗരന്മാരെ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ഏജന്റുമാർ കൊലപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാജ്യവ്യാപക പ്രതിഷേധം.

ജനുവരി 30 വെള്ളിയാഴ്ച മിനിയാപൊളിസിൽ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനെതിരെ നടത്തിയ പ്രതിഷേധം. ഫോട്ടോ: ഒക്ടേവിയോ ജോൺസ്/എഎഫ്‌പി/ഗെറ്റി ഇമേജസ്
ന്യൂയോർക്ക് നഗരത്തിലെ ഫോളി സ്‌ക്വയർ, അറ്റ്ലാന്റ, സാൻ അന്റോണിയിലെ സിറ്റി പാർക്ക്, ലോസ് ആഞ്ചലസ്, ന്യൂ മെക്സിക്കോയിലെ അൽബുക്കർക്കി, തുടങ്ങിയ പ്രധാന നഗരങ്ങളിലടക്കം ആയിരങ്ങൾ തെരുവിലിറങ്ങിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗത്ത് കരോലിനയിലെ കൊളംബിയ, ഫിലാഡൽഫിയ,ചിക്കാഗോ, മിൽവാക്കി, ഫീനിക്സ്, ഡെൻവർ, ടെക്സസിലെ ഓസ്റ്റിൻ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
‘ഐസ് ഔട്ട്’ എന്നെഴുതിയ ബാനറുകൾ ഉയർത്തിപിടിച്ചാണ് ജനങ്ങൾ പ്രതിഷേധിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
മിനിയാപൊളിസിലെ ഫെഡറൽ നടപടികൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബിസിനസുകൾ അടച്ചുപൂട്ടി, വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിക്കുകയും ചെയ്തു.
ഈ മാസം 24നായിരുന്നു ബോർഡ് ഓഫ് പട്രോളിങ് ഏജന്റുമാർ 37 കാരനായ അലക്സ് പ്രെറ്റിയും കൊലപ്പെടുത്തിത്.
സംഭവത്തിൽ പൗരാവകാശ അന്വേഷണം ആരംഭിക്കുമെന്ന് യു.എസ് നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
പ്രെറ്റിയെ കൊലപ്പെടുത്തിയതിൽ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഉദ്യോഗസ്ഥർ നിയമം ലംഘിച്ചോയെന്ന് അന്വേഷിക്കുമെന്നും യു.എസ് നീതിന്യായ വകുപ്പ് പരിശോധിക്കും.
പ്രെറ്റിയുടെ കൊലപാതകത്തിൽ യു.എസ് ഭരണകൂടം നുണപ്രചരണങ്ങൾ നടത്തുന്നുവെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും സംഭവത്തിന്റെ ദൃക്‌സാക്ഷികളും ആരോപിച്ചിരുന്നു.
എന്നാൽ ജനുവരി 7 ന് ഒരു ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ഏജന്റ് നടത്തിയ വെടിവയ്പ്പിൽ 37 കാരിയായ റെനി നിക്കോൾ ഗുഡിന്റെ കൊലപാതകത്തിൽ കാര്യമായ അന്വേഷണങ്ങൾ നടന്നിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlight: Nationwide protests against Trump’s immigration restrictions; Thousands take to the streets