ന്യൂദല്‍ഹി: 2004-05 മുതല്‍ 2018-19 വരെയുള്ള വര്‍ഷങ്ങള്‍ക്കിടെ ദേശീയ പാര്‍ട്ടികള്‍ക്ക് അജ്ഞാത ഉറവിടങ്ങളില്‍നിന്ന് 11,234 കോടി രൂപ സംഭാവന ലഭിച്ചെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസാണ് (എ.ഡി.ആര്‍) ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ.എം, എന്‍.സി.പി, ബി.എസ്.പി, സി.പി.ഐ എന്നീ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിവരങ്ങളാണ് എ.ഡി.ആര്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും എ.ഡി.ആര്‍ അറിയിച്ചു.
20,000 രൂപയില്‍ കുറവുള്ള സംഭാവനകള്‍ മാത്രമാണ് ആദായ നികുതി റിട്ടേണ്‍സില്‍ പേര് വെളിപ്പെടുത്താതെ രേഖപ്പെടുത്താന്‍ സാധിക്കൂ. ഇലക്ട്രല്‍ ബോണ്ടുകളായോ കൂപ്പണ്‍ വില്‍പനയിലൂടെയോ ദുരിതാശ്വാസ നിധിയിലൂടെയോ മറ്റ് വരുമാനമാര്‍ഗങ്ങളിലൂടെയോ സ്വമേധയാ ഉള്ള സംഭാവനകളിലൂടെയോ ലഭിക്കുന്ന തുക മാത്രമേ ഇത്തരത്തില്‍ ഉറവിടം വ്യക്തമാക്കാതെ രേഖപ്പെടുത്താന്‍ കഴിയൂ.
2004-05 മുതല്‍ 2018-19 വരെയുള്ള സാമ്പത്തിക വര്‍ഷത്തിനിടയില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളില്‍നിന്നും 11,234.12 കോടി രൂപ സംഭാവന ലഭിച്ചെന്നാണ് എ.ഡി.ആര്‍ വ്യക്തമാക്കുന്നത്. പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തല്‍ ഈ ഉറവിടങ്ങളെക്കുറിച്ച് പാര്‍ട്ടികള്‍ യാതൊരു വിവരവും രേഖപ്പെടുത്തിയിട്ടുമില്ല.
അതേസമയം, തങ്ങള്‍ക്ക് ഈ കാലയളവില്‍ സ്വമേധയാ ഉള്ള സംഭാവനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ബി.എസ്.പി ഇതിനോടകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ