2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ അഭിനയജീവിതതത്തിന് അരങ്ങേറ്റം കുറിക്കുകയും ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായകനായി സ്ഥാനം കണ്ടെത്തുകയും ചെയ്ത അഭിനേതാവാണ് നസ്ലെന്‍. ആലപ്പുഴ ജിംഖാനയിലൂടെ ആക്ഷന്‍ വേഷവും പ്രേമലുവിലൂടെ റോം-കോമും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച താരത്തിന്റെ മറ്റൊരു ഗെറ്റപ്പില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ്.
പ്രോമിസിങ്ങായ ഒട്ടനവധി ചിത്രങ്ങളാണ് നസ്‌ലെന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സൂര്യയെ നായകനാക്കി ആവേശം സംവിധായകന്‍ ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന സൂര്യ47, മലയാളത്തിലെ സ്‌റ്റൈലിഷ് സംവിധായകനായ അമല്‍ നീരദിന്റെ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂസ്, മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയ തുടങ്ങിയ ചിത്രങ്ങളെല്ലാം താരത്തിന്റെ കരിയറില്‍ വലിയ മുന്നേറ്റമുണ്ടാക്കന്‍ മാത്രം പൊട്ടന്‍ഷ്യലുള്ളവയാണ്.
ഇപ്പോഴിതാ മോളിവുഡ് ടൈംസുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമല്‍ നീരദ് ചിത്രത്തെ കുറിച്ച് നസ്‌ലെന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ചിത്രത്തെ കുറിച്ച് ഞാന്‍ വളരെ ഹാപ്പിയാണ്. അതൊരു അമല്‍ നീരദ് പടമായിരിക്കും. അമല്‍ നീരദിന്റെ നസ്‌ലെനെ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ചില ഷോട്ടെല്ലാം കഴിഞ്ഞ് ഞാന്‍ അമലേട്ടന്റെ അടുത്ത് ചെന്ന് കൈ പിടിച്ച് ചേട്ടാ താങ്ക് യൂ നല്ല രസമുണ്ട് എന്നെ കാണാന്‍ എന്ന് പറയുമായിരുന്നു. അമല്‍ സാറിന്റെ കൂടെ ഒരു ചിത്രം ചെയ്യുക എന്ന എക്‌സൈറ്റ്‌മെന്റില്‍ മാത്രം ചെയ്ത ചിത്രമാണത്. എല്ലാവരെയും പോലെ ആ ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. അതിന് നല്ല രീതിയില്‍ തന്നെ ഓഫര്‍ വന്നു, ചെയ്തു. വളരെ നന്നായി ഒരു സ്റ്റൈലിഷ് ചിത്രമായി എടുത്തിട്ടുണ്ട്,’ നസ്‌ലെന്‍ പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.