ഡാന്‍സ് അറിയാത്ത ആളാണ് ഞാന്‍, ഈ പടത്തിലെ ഡാന്‍സ് കണ്ടിട്ട് ചാക്കോച്ചന്‍ മെസേജയച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു: നസ്‌ലെന്‍
Malayalam Cinema
ഡാന്‍സ് അറിയാത്ത ആളാണ് ഞാന്‍, ഈ പടത്തിലെ ഡാന്‍സ് കണ്ടിട്ട് ചാക്കോച്ചന്‍ മെസേജയച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു: നസ്‌ലെന്‍
അമര്‍നാഥ് എം.
Saturday, 30th May 2026, 1:07 pm

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഇന്ന് സിനിമാലോകത്ത് ശ്രദ്ധ നേടിയ നടനാണ് നസ്‌ലെന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് നസ്‌ലെന്‍ ശ്രദ്ധ നേടിയത്. സഹനടനായും നായകനായുമെല്ലാം തിളങ്ങിയ താരം പ്രേമലുവിലൂടെ കേരളത്തിന് പുറത്തും റീച്ച് സ്വന്തമാക്കി.

നസ്‌ലെന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. വിനീത് മാധവന്‍ എന്ന കഥാപാത്രമായാണ് നസ്‌ലെന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. പുറത്തുവന്ന ടീസറിലും മറ്റ് അപ്‌ഡേറ്റുകളിലും ഇതുവരെ കാണാത്ത നസ്‌ലെനെയാണ് കാണാന്‍ സാധിച്ചത്.

നസ്‌ലെന്‍ Photo: Screen Grab/ Club FM

താരത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാകും മോളിവുഡ് ടൈംസിലെന്ന് ഉറപ്പാണ്. ചിത്രത്തിലെ ആദ്യ ഗാനം സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. കരിയറില്‍ ആദ്യമായി ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയും പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ഡാന്‍സിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നസ്‌ലെന്‍. ഡാന്‍സ് ചെയ്യാനറിയാത്തയാളാണ് താനെന്ന് നസ്‌ലെന്‍ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘മര്യാദക്ക് ഡാന്‍സ് ചെയ്യാനറിയാത്തയാളാണ് ഞാന്‍. രണ്ട് വര്‍ഷം മുമ്പ് മമിതയും സംഗീതുമൊക്കെ സ്റ്റേജില്‍ ഡാന്‍സ് ചെയ്ത സമയത്ത് ഞാന്‍ മാറിനിന്നത് ഈയൊരു കാര്യം കൊണ്ടാണ്. പക്ഷേ, അന്ന് ഞാന്‍ ചെറുതായിട്ടൊരു തീരുമാനമെടുത്തിരുന്നു. എങ്ങനെയെങ്കിലും ഡാന്‍സ് ചെയ്യാന്‍ ശ്രമിക്കുമെന്ന്. ഈ സിനിമയില്‍ ഡാന്‍സുണ്ടെന്ന് പറഞ്ഞപ്പോള്‍ ചെറുതായി ടെന്‍ഷനടിച്ചു.

മോളിവുഡ് ടൈംസ് Photo: Screen grab/ Sony Music Malayalam

പക്ഷേ, ഡാന്‍സിന് നല്ല റെസ്‌പോണ്‍സായിരുന്നു. അമലേട്ടന്റെ പടത്തില്‍ വര്‍ക്ക് ചെയ്യുമ്പോഴായിരുന്നു പാട്ട് റിലീസ് ചെയ്തത്. എല്ലാവരും നന്നായി എന്ന് തന്നെ പറഞ്ഞു. പിന്നെ ചാക്കോച്ചന്‍ മെസേജയച്ചിരുന്നു. നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ആദ്യം മെസേജ് കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. ‘ഗുരുവേ’ എന്നാണ് മെസേജ് കണ്ടപ്പോള്‍ ആദ്യം മനസില്‍ വന്ന ഡയലോഗ്. രണ്ട് ദിവസത്തെ പ്രാക്ടീസ് കൊണ്ടാണ് അത് പഠിച്ചത്,’ നസ്‌ലെന്‍ പറഞ്ഞു.

മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ സംവിധായകനാകണമെന്ന് ആഗ്രഹിക്കുന്ന യുവാവാണ് വിനീത് മാധവന്‍. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് പോലെ ഗ്രേ ഷെയ്ഡ് കഥാപാത്രം തന്നെയാകും വിനീത് മാധവനെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, അലക്‌സാണ്ടര്‍ പ്രശാന്ത്, റോഷന്‍ ഷാനവാസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Naslen shares the response from Kunchacko Boban after the song in Mollywood Times movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം