| Monday, 31st March 2025, 1:50 pm

ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ സിനിമ, ഒരു വര്‍ഷത്തോളം ഈ സിനിമക്ക് വേണ്ടി ചെലവഴിച്ചു: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്‌ലെന്‍ 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്‌ലെന്‍തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഗിരീഷ് എ.ഡി മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ നസ്‌ലെന്‍ ളരെ വേഗത്തില്‍ തിരക്കുള്ള താരമായി മാറി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായ പ്രേമലുവിലും നായകന്‍ നസ്‌ലെനാണ്.

നസ്ലെനെ നായകനാക്കി തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. ലുക്ക്മാന്‍, ഗണപതി, അനഘ രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ബോക്‌സിങ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം വിഷു റിലീസായി തിയേറ്ററുകളിലെത്തും.

ഇപ്പോള്‍ ആലപ്പുഴ ജിംഖാനയിലെ തന്റെ ജേര്‍ണിയെ കുറിച്ച് സംസാരിക്കുകയാണ് നസ്‌ലെന്‍.

തന്റെ സിനിമ കരിയറില്‍ ശാരീരികമായി വെല്ലുവിളികള്‍ നിറഞ്ഞ ഒരു സിനിമ ആദ്യമായാണ് ചെയ്യുന്നതെന്നും എല്ലാതരത്തിലും ഫിസിക്കലി വലിയ എഫേര്‍ട്ട് എടുത്ത ചിത്രമാണ് ആലപ്പുഴ ജിംഖാനയെന്നും
നസ്‌ലെന്‍ പറയുന്നു.

തങ്ങള്‍ പ്രൊഫഷണലായിട്ടാണ് സിനിമയില്‍ ബോക്‌സിങ് ചെയ്തിരിക്കുന്നെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ലെന്നും ബോക്‌സിങ്ങിന്റെ ബേയ്‌സിക്കായ കുറച്ച് കാര്യങ്ങള്‍ മാത്രമേ തങ്ങള്‍ക്ക് ഈ സിനിമയില്‍ ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്നും നസ്‌ലെന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിന്‍ സംസാരിക്കുകയായിരുന്നു നസ്‌ലെന്‍.

‘ആദ്യമായിട്ടാണ് ഫിസിക്കലി കുറച്ച് വെല്ലുവിളികളുള്ള ഒരു സിനിമ ചെയ്യുന്നത്. ഇതിന്റെ ഷൂട്ടിങ് സമയത്താണെങ്കിലും മറ്റ് പ്രിപ്പറേഷന്‍ സമയത്താണെങ്കിലും ഫിസിക്കലി ഒരുപാട് എഫേര്‍ട്ട് കൊടുക്കേണ്ട സിനിമയായിരുന്നു ആലപ്പുഴ ജിംഖാന. എന്നിരുന്നാലും പ്രോ ബോക്‌സിങ്ങാണ് സിനിമയില്‍ ചെയ്തിരിക്കുന്നതെന്ന് ഞങ്ങള്‍ ഒരിക്കലും അവകാശപ്പെടുന്നില്ല. ഇപ്പോഴും അതിന്റെ ഒരു ബേയ്‌സ് മാത്രമേ ഞങ്ങള്‍ക്ക് അച്ചീവ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ.

ബോക്‌സിങ്ങൊക്കെ ഒത്തിരി വര്‍ഷങ്ങളെടുത്ത് ട്രെയിന്‍ ചെയ്യുന്ന ഒരുപാട് ആളുകളെ കണ്ടു. ഒരുപാട് ബോക്‌സേഴ്‌സിനെ പരിചയപെടാന്‍ കഴിഞ്ഞു. ഇതൊരു വലിയ ജേര്‍ണിയായിരുന്നു. ഏകദേശം ഒരുവര്‍ഷത്തോളം ഈ ഒരു സിനിമക്ക് വേണ്ടി സ്‌പെന്‍ഡ് ചെയ്തു. എല്ലാം കൊണ്ടും സ്‌പെഷ്യലാണ് ഈ സിനിമ,’ നസ്‌ലെന്‍ പറയുന്നു.

Content Highlight: Naslen about his upcoming sports film Alappuzha Gymkhana

We use cookies to give you the best possible experience. Learn more