സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് നാനി. ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സംവിധായകനാവണമെന്ന ആഗ്രഹത്തോടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച നാനി ചില സിനിമകളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇപ്പോള്‍ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ആരുമായാണ് അടുത്ത സൗഹൃദം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നാനി. തെലുങ്കില്‍ തനിക്ക് ഒരുപാട് ആളുകളുമായി സൗഹൃദമുണ്ടെന്നും സിനിമയില്‍ ദിവസവും വിളിക്കുന്നതും വൈകുന്നേരങ്ങളില്‍ കണ്ട് സംസാരിക്കുന്നതുമായ സൗഹൃദങ്ങള്‍ ഉണ്ടാവില്ലെന്നും നടന്‍ പറയുന്നു.
രാജ് ഷമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നാനി. സിനിമയില്‍ ഒരു മോശം സമയത്തോ നല്ല സമയത്തോ വിളിച്ച് സംസാരിക്കുന്ന ആളുണ്ടോയെന്ന ചോദ്യത്തിന് റാണ ദഗ്ഗുബട്ടിയുടെ പേരാണ് ആദ്യം പറഞ്ഞത്. ഒപ്പം അല്ലാരി നരേഷ്, ജൂനിയര്‍ എന്‍.ടി.ആര്‍, പ്രഭാസ് എന്നിവരെ കുറിച്ചും നാനി സംസാരിച്ചു.
പകരം എല്ലാവരുമായി ഒരുപോലെ സൗഹൃദം ഉണ്ടായേക്കും. ഓരോ സിനിമ റിലീസാകുന്ന സമയത്തും ഇഷ്ടം പോലെ കോളുകള്‍ വരും. ഒരുപാട് ആളുകള്‍ വിളിച്ച് സംസാരിക്കും. ഒരു മോശം സമയത്തോ നല്ല സമയത്തോ വിളിച്ച് സംസാരിക്കുന്ന ആളുണ്ടോയെന്ന് ചോദിച്ചാല്‍, അങ്ങനെയുള്ള ആളുകളുണ്ട്.
റാണ അങ്ങനെ മോശം സമയത്തും നല്ല സമയത്തും വിളിച്ച് സംസാരിക്കുന്ന ആളാണ്. നരേഷും (നടനും നിര്‍മാതാവുമായ അല്ലാരി നരേഷ്) അങ്ങനെയുള്ള ഒരാളാണ്. പിന്നെ ജൂനിയര്‍ എന്‍.ടി.ആര്‍. അടുത്ത ആള്‍ പ്രഭാസാണ്. പ്രഭാസുമായി നല്ല സമയം ചിലവഴിക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ വളരെ ചുരുക്കമായിട്ടാണെന്ന് മാത്രം,’ നാനി പറയുന്നു.
Content Highlight: Nani Talks About His Friendships