പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് ശ്രീലേഖക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസിന്റേതാണ് നടപടി.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവില്‍ റൈറ്റ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആര്‍. ജയചന്ദ്രനാണ് ശ്രീലേഖക്കെതിരെ പരാതി നല്‍കിയത്.
പിന്നാലെ തിരുവനന്തപുരം ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പരാതിയും തെളിവുകളും പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിര്‍ദേശം.
2016ലും സമാനമായ പരാതിയില്‍ എറണാകുളം കുറുപ്പംപടി പൊലീസിലും ശ്രീലേഖക്കെതിരെ കേസുണ്ട്. ഇക്കാര്യവും പരാതിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു.
Content Highlight: Names of survivors of abuse case revealed; POCSO case filed against R. Sreelekha