| Thursday, 6th March 2025, 4:21 pm

അവനുണ്ടായിരുന്നപ്പോള്‍ എന്തിനും ഞങ്ങള്‍ക്ക് ബലത്തിന് ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു: നാദിര്‍ഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കലാഭവന്‍ മണി. കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. മിമിക്രിവേദിയില്‍ നിന്ന് സിനിമയിലേക്കെത്തിയ മണി തന്റെ അതിഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനം നേടി. നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.

അക്ഷരം എന്ന ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ കലാഭവന്‍ മണി ചലച്ചിത്ര ലോകത്തെത്തിയെങ്കിലും സല്ലാപം എന്ന സിനിമയിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാള സിനിമ ലോകത്ത് ശ്രദ്ധേയനാക്കി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടന്‍ എന്നീ സിനിമകള്‍ മണിയിലെ നടന്റെ ആഴം പ്രേക്ഷകര്‍ക്ക് മനസിലാക്കി തന്ന ചിത്രങ്ങളായിരുന്നു.

കലാഭവന്‍ മണിയെ കുറിച്ച് സംസാരിക്കുകയാണ് നാദിര്‍ഷ. കലാഭവന്‍ മണി തങ്ങളുടെ ധൈര്യമായിരുന്നുവെന്നും അദ്ദേഹം കൂടെയുള്ളത് സുഹൃത്തെന്ന നിലയില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമായിരുന്നുവെന്നും നാദിര്‍ഷ പറയുന്നു.

താനും കലാഭവന്‍ മണിയും ഹരിശ്രീ അശോകനും സലിം കുമാറും ദിലീപും നിരവധി സ്ഥലങ്ങളില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിട്ടുണ്ടെന്നും മണി കൂടെയുള്ളപ്പോള്‍ ബലത്തിന് ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നുവെന്നും നാദിര്‍ഷ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ ധൈര്യമായിരുന്നു മണി. ശരിക്കും അവന്‍ ഉള്ളത് ഞങ്ങള്‍ സുഹൃത്തുകള്‍ക്ക് ഒരു ആത്മവിശ്വാസം നല്‍കുന്ന കാര്യമായിരുന്നു. ഞാനും അശോകേട്ടനും (ഹരിശ്രീ അശോകന്‍) സലീമും (സലിം കുമാര്‍) ദിലീപും മണിയും ആയിരുന്നു ടീം.

ഞങ്ങള്‍ എല്ലാവരും കൂടി കുറേ സ്ഥലത്ത് സ്റ്റേജ് പരിപാടിക്കൊക്കെ പോകുമായിരുന്നു. അവന്‍ ഉള്ളത് എന്തോ ഞങ്ങള്‍ക്ക് നല്ല ധൈര്യമായിരുന്നു. എന്തിനും ഞങ്ങള്‍ക്ക് ബലത്തിന് ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു,’ നാദിര്‍ഷ പറയുന്നു.

Content highlight: Nadirsha talks about Kalabhavan Mani

We use cookies to give you the best possible experience. Learn more