ഗേളി മാത്യു എന്ന കഥാപാത്രമായി എത്തി തന്റെ ആദ്യ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നദിയ മൊയ്തു. ഫാസിലിന്റെ സംവിധാനത്തില്‍ എത്തിയ നോക്കെത്താദൂരത്ത് കണ്ണുംനട്ട് (1984) എന്ന സിനിമയിലൂടെയായിരുന്നു നദിയ സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയെടുക്കാനും നദിയക്ക് കഴിഞ്ഞിരുന്നു.
പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ നദിയ അഭിനയിച്ചിരുന്നു. അടുത്തിടെ കണ്ടതില്‍ ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ നദിയ മൊയ്തു.
നുണക്കുഴി എന്ന സിനിമ തനിക്ക് നല്ല ഇഷ്‌പ്പെട്ടുവെന്നും മലയാളത്തില്‍ ഇപ്പോള്‍ നല്ല സിനമകളാണ് വന്നുകൊണ്ടിരിക്കുന്നതും നദിയ മൊയ്തു പറഞ്ഞു. താന്‍ അമരന്‍ എന്ന സിനിമ കണ്ടിരുന്നുവെന്നും തനിക്ക് സിനിമ നല്ല ഇഷ്ടപ്പെട്ടുവെന്നും നടി പറഞ്ഞു.
അമരന്‍ മനോഹരമായി എടുത്തിട്ടുണ്ടെന്നും സിനിമയില്‍ എല്ലാവരും തന്നെ നല്ല പെര്‍ഫോമന്‍സാണ് കാഴ്ച്ചവെച്ചതെന്നും നദിയ പറഞ്ഞു. സിനിമയില്‍ സായ് പല്ലവി ഗംഭീരമായി അഭിനയിച്ചുവെന്നും അസാമാന്യ പെര്‍ഫോമന്‍സാണ് അവര്‍ കാഴ്ച്ചവെച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു. അമൃത ടി.വി.യില്‍ സംസാരിക്കുകയായിരുന്നു നദിയ മൊയ്തു.
‘നുണക്കുഴി എന്ന സിനിമ എനിക്ക് നല്ല ഇഷ്ടപ്പെട്ടു. മലയാള സിനിമ ഇപ്പോള്‍ ഒരുപാട് നല്ല സിനിമകളുമായിട്ടാണ് വരുന്നത്. പിന്നെ അമരന്‍ എന്ന തമിഴ് സിനിമ ഞാന്‍ കണ്ടിരുന്നു. ശിവകാര്‍ത്തികേയനും സായ് പല്ലവിയും അഭിനയിച്ച സിനിമ. എനിക്ക് തോന്നുന്നു ആ സിനിമ നന്നായി എടുത്തിട്ടുണ്ട്. അതുപോലെ സിനിമയിലെ എല്ലാവരുടെയും പെര്‍ഫോമന്‍സെല്ലാം തന്നെ നന്നായിരുന്നു. പിന്നെ അമരനില്‍ ‘സായ് പല്ലവി ജസ്റ്റ് കില്ഡ് ഇറ്റ്’ അവര്‍ അതില്‍ അസാമാന്യ പെര്‍ഫോമന്‍സായിരുന്നു,’ നദിയ മൊയ്തു പറഞ്ഞു.
അമരന്‍
രാജ്കുമാര്‍ പെരിയസാമി രചനയും സംവിധാനവും നിര്‍വഹിച്ച് രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയും ചേര്‍ന്ന് നിര്‍മ്മിച്ച് 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അമരന്‍.
അന്തരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവചരിത്രമാണ് അമരന്‍ എന്ന സിനിമ. ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജനായി ശിവകാര്‍ത്തികേയനും ഭാര്യ ഇന്ദു റബേക്ക വര്‍ഗീസായി സായ് പല്ലവിയുമാണ് അഭിനയിച്ചത്.
Content Highlight: Nadhiya moidu about Amaran movie and Saipallavi’s Performance