ചരിത്രത്തിലേക്ക് ഒരു പടി കൂടി.. മുന്നില്‍ ഫെഡറര്‍ മാത്രം; യു.എസ് ഓപ്പണ്‍ കിരീടവും നേടി നദാല്‍ കുതിപ്പ് തുടരുന്നു- വീഡിയോ
US Open
ചരിത്രത്തിലേക്ക് ഒരു പടി കൂടി.. മുന്നില്‍ ഫെഡറര്‍ മാത്രം; യു.എസ് ഓപ്പണ്‍ കിരീടവും നേടി നദാല്‍ കുതിപ്പ് തുടരുന്നു- വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th September 2019, 8:37 am

ന്യൂയോര്‍ക്ക്: ടെന്നീസ് ലോകത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സ്പാനിഷ് താരം റാഫേല്‍ നദാല്‍. റഷ്യയുടെ ഡാനി മെദ്‌വദേവിനെ പരാജയപ്പെടുത്തി ഇന്നു പുലര്‍ച്ചെ യു.എസ് ഓപ്പണ്‍ കിരീടം ഒരിക്കല്‍ക്കൂടി നേടിയതോടെ 19 ഗ്രാന്‍ഡ് സ്ലാം നേട്ടത്തിലേക്ക് നദാല്‍ എത്തിക്കഴിഞ്ഞു.

സ്‌കോര്‍: 7-5, 6-3, 5-7, 4-6, 6-4.

20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ സ്വിസ് താരം റോജര്‍ ഫെഡറര്‍ മാത്രമാണ് ഇനി നദാലിനു മുന്നിലുള്ളത്.

നാലാം തവണയാണ് നദാല്‍ യു.എസ് ഓപ്പണ്‍ നേടുന്നത്. ഈ സീസണിലെ നദാലിന്റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കൂടിയാണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഞ്ച് സെറ്റ് നീണ്ട പോരാട്ടം ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ടുനിന്നു. ആദ്യ രണ്ട് സെറ്റുകള്‍ നേടിയ നദാലിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു മെദ്‌വദേവ് അടുത്ത രണ്ട് സെറ്റുകള്‍ നേടിയത്.

എന്നാല്‍ അവസാന സെറ്റ് അനായാസമായി നേടി നദാല്‍ ചരിത്രത്തോട് ഒരുപടി കൂടി അടുക്കുകയായിരുന്നു.

യു.എസ് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോഡാണ് ഇപ്പോള്‍ നദാലിന്റെ പോക്കറ്റിലായിരിക്കുന്നത്. 1970-ല്‍ കെന്‍ റോസ്‌വാളാണ് 35-ാം വയസ്സില്‍ യു.എസ് ഓപ്പണ്‍ കിരീടത്തില്‍ ചുംബിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

33-ാം വയസ്സിലെത്തിനില്‍ക്കെയാണ് ഇന്ന് നദാല്‍ കിരീടം നേടിയത്.

30 വയസ്സ് പിന്നിട്ടശേഷം ഒരു താരം അഞ്ച് പ്രധാന കിരീടങ്ങള്‍ നേടുന്നത് ഇതാദ്യം കൂടിയാണ്. ഇന്നത്തേത് നദാലിന്റെ 27-ാം ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയായിരുന്നുവെന്നതു ശ്രദ്ധേയമാണ്.