ദിസ്പൂര്‍: അസമിലെ കൊക്രജാറിലെ നയാസര ഗ്രാമത്തില്‍ ഒരു വീട്ടുമുറ്റത്ത് പശു ഇറച്ചിയും തോലും കണ്ടെത്തിയെന്നാരോപിച്ച് മുസ്‌ലിം വീടുകള്‍ക്ക് നേരെ ആക്രമണം.
ആക്രമകാരികള്‍ പ്രദേശത്തെ മുസ്‌ലിം വീടുകള്‍ ആക്രമിക്കുകയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ വീടുകള്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായിരുന്നു.
Mob violence erupted in Kokrajhar, Assam, on Wednesday, March 25, as houses belonging to Muslim families were targeted over allegations of cow slaughter.
Despite police presence, property was destroyed in the Nayasara village after suspected beef and animal remains were found in… pic.twitter.com/ZauKyirCxi
എന്നാല്‍ പ്രദേശത്ത് മനപൂര്‍വ്വം പശു ഇറച്ചി കൊണ്ടുവന്നിട്ടതാണെന്ന് ഗ്രാമവാസികള്‍ ആരോപിച്ചതായി സിയസാത് റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2014ല്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ഇന്ത്യ ബോഡോലാന്‍ഡ് വിഭാഗവുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ 300 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
2012 ല്‍ 100ലധികം പേര്‍ കൊല്ലപ്പെടുകയും 40000 ത്തോളം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്ത കൊക്രജാര്‍ ഏറ്റുമുട്ടലുകള്‍ ഉള്‍പ്പെടെ മുന്‍കാലങ്ങളില്‍ ഈ മേഖല വലിയ ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
Content Highlight: Muslim houses vandalized in Assam’s Kokrajhar after alleged discovery of cow meat and hide
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.