ഇമോഷണൽ സീൻ വന്നാൽ ഞാൻ അപ്പോൾ വീണ വായിക്കും;'ബാലൻ ദി ബോയ്' സിനിമയുടെ വിശേഷങ്ങളുമായി സുഷിൻ ശ്യാം
Malayalam Cinema
ഇമോഷണൽ സീൻ വന്നാൽ ഞാൻ അപ്പോൾ വീണ വായിക്കും;'ബാലൻ ദി ബോയ്' സിനിമയുടെ വിശേഷങ്ങളുമായി സുഷിൻ ശ്യാം
കെ.എസ് ഷാബിന
Tuesday, 9th June 2026, 2:18 pm

മഞ്ഞുമ്മൽ ബോയ്സ്’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ വൻ വിജയങ്ങൾക്ക് ശേഷം സുഷിൻ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ ദി ബോയ്’.

2019ൽ പുറത്തിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ സുഷിൻ പ്രേക്ഷകരുടെ മനസുകളിലും
പ്ളേലിസ്റ്റുകളിൽ ഇടം നേടി. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ആസ്വാദകരുടെ പേർസണൽ ഫെവ്‌റേറ്റുകളാണ്.
ഇപ്പോൾ ഏറ്റവും പുതിയ ചിത്രമായ ‘ബാലൻ ദി ബോയ്’ എന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

സുഷിൻ ശ്യാം.Photo:Viberete/IMDB

പുതിയ ചിത്രമായ ‘ബാലന്റെ’ മ്യൂസിക് ചെയ്യുമ്പോൾ തനിക്ക് ഏറെ കൺഫ്യൂഷൻ ഉണ്ടായിരുന്നു എന്നും, ഇത് പലതരം വികാരങ്ങൾ സംസാരിക്കുന്ന ഒരു ചിത്രമാണെന്നും സുഷിൻ തുറന്നുപറഞ്ഞു.
രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ബാലൻ’ എന്ന ചിത്രത്തിന് വേണ്ടി മ്യൂസിക് ചെയ്യുമ്പോൾ തുടക്കത്തിൽ കുറച്ച് കൺഫ്യൂസിങ് ആയിരുന്നു. കാരണം, പലതരം ഇമോഷൻസ് സംസാരിക്കുന്ന ഒരു ചിത്രമാണിത്. സിനിമയ്ക്ക് എങ്ങനെയുള്ള ഇമോഷൻ ആണ് നൽകേണ്ടത് എന്ന കാര്യത്തിൽ ചെറിയൊരു ബുദ്ധിമുട്ടുണ്ടായിരുന്നു; വളരെ റിയൽ ആയ ഇമോഷൻ വേണോ അതോ ഉള്ളിലുള്ള അണ്ടർലൈൻ ഇമോഷൻ വേണോ എന്ന് കണ്ടുപിടിക്കുക എന്നതായിരുന്നു വെല്ലുവിളി. എന്നാൽ പ്രേക്ഷകർ സിനിമ കാണുമ്പോൾ അത് കൃത്യമായി മനസ്സിലാകും. വാക്കുകളാൽ അത് പറഞ്ഞുതരാൻ അറിയില്ലെങ്കിലും ഞാൻ സിനിമയിൽ അത് ഭംഗിയായി ചെയ്തുവെച്ചിട്ടുണ്ട്.വളരെ ഇന്ട്രെസ്റ്റിങ്ങ് ആണത്’

ബാലൻ ദി ബോയ്.Photo:Screengrab/youtube/IMDB

‘മഞ്ഞുമ്മൽ ബോയ്സി’ലെ പോലെ അല്ല ഈ സിനിമയിലെ പശ്ചാത്തല സംഗീതം. ഇതിൽ കഥാപാത്രങ്ങളുടെ തൊട്ടടുത്ത് നിൽക്കുന്ന തരത്തിലുള്ള മ്യൂസിക് ആണ് ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞുമ്മലിൽ വലിയൊരു ഓർക്കസ്ട്രയാണ് ഉപയോഗിച്ചതെങ്കിൽ, ഇവിടെ ഒരു ചെറിയ മുറിയിലിരുന്ന് വായിക്കുന്ന തരത്തിലുള്ള സ്ട്രിങ് ഇൻസ്ട്രമെന്റുകളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും സിനിമയിൽ ഇമോഷണൽ സീനുകൾ വരുമ്പോൾ താൻ വീണ വായിക്കാറുണ്ട് എന്നും സുഷിന് തമാശയോടെ പറഞ്ഞു.

‘ഞാൻ ചെയ്യുന്ന മ്യൂസിക് ആദ്യം എന്നോട് തന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോ എന്ന് നോക്കാറുണ്ട് എന്നും തന്നോട് അത് കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് എന്നും സുഷിൻ കൂട്ടിച്ചേർത്തു.

Content Highlight: Music director Sushin Shyam opens up about composing for ‘Balan The Boy

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.