| Saturday, 8th February 2025, 12:02 pm

എല്ലാവരും പാടി നടക്കുന്ന ആ കുട്ടിപ്പാട്ട് ഞാന്‍ ചെയ്തതാണെന്ന് ആര്‍ക്കും അറിയില്ല: ശരത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഗീത സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ കഴിവ് തെളിയിച്ചയാളാണ് ശരത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായും അദ്ദേഹം പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.

ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പവിത്രത്തിലെ ശ്രീരാഗമോ തേടുന്നു നീ… എന്ന പാട്ടായിരിക്കും ശരത് എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാള സംഗീതാസ്വാദകരുടെ മനസിലേക്ക് ആദ്യം വരുന്നത്. എന്നാല്‍ എല്ലാത്തരം പാട്ടുകളും ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്ന് ശരത് പറയുന്നു.

എനിക്കാണെങ്കില്‍ അലമ്പ് പാട്ടൊക്കെ ഉണ്ടാക്കാന്‍ വലിയ ഇഷ്ടമാണ്. എന്നാല്‍ അതിനുള്ള ഒരു അവസരം കിട്ടുന്നില്ല – ശരത്

പോപ്പി കുടയുടെ ഗാനമെല്ലാം താന്‍ ചെയ്തതാണെന്നും എന്നാല്‍ തന്റെ പാട്ടാണ് അതെന്ന് പലര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി സംഘടപ്പിക്കുന്ന ‘ക’ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു ശരത്.

‘നമ്മടെ പോപ്പിക്കുടയുടെ പാട്ടൊക്കെ ഉണ്ടാക്കിയത് ഞാനാണെന്ന് ഒറ്റ മനുഷ്യന് അറിയില്ല. ‘മഴ മഴാ..കുട കുടാ…മഴ വന്നാല്‍ പോപ്പി കുട’ ഈ പാട്ട് പാടി നടന്നാലും ഉണ്ടാക്കിയത് ഞാനാണെന്ന് ആര്‍ക്കും അറിയില്ല.

‘വടികൊണ്ട് തല്ലല്ലേ സാറെ..പോപ്പി കുടകൊണ്ട് തല്ലിക്കോ വേണേല്‍’ ഇതൊക്കെയാണ് നമ്മുടെ സ്വഭാവം.

എന്നാല്‍ എന്നെ ഇപ്പോഴും നാരദനെ കാണുന്നപോലെയാണ് ചില സംവിധായകരും നിര്‍മാതാക്കളും കാണുന്നത്. ഇപ്പോഴും നാരായണാ… നാരായണാ..എന്ന് പറയുന്ന രീതിയിലുള്ള പാട്ടുകളായിരിക്കും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്ന് അങ്ങനത്തെ സിനിമകളും ഇല്ല. അതുകൊണ്ടായിരിക്കും പാട്ട് ചെയ്യാന്‍ എന്നെ ഇപ്പോള്‍ ആരും വിളിക്കാത്തത്.

എനിക്കാണെങ്കില്‍ അലമ്പ് പാട്ടൊക്കെ ഉണ്ടാക്കാന്‍ വലിയ ഇഷ്ടമാണ്. എന്നാല്‍ അതിനുള്ള ഒരു അവസരം കിട്ടുന്നില്ല. എനിക്ക് ചുമ്മാതെ കിടന്ന് നിലവിളി പാട്ടുണ്ടാകുന്നതും എനിക്ക് വലിയ ഇഷ്ടമാണ്. എന്നാല്‍ അതിനുള്ള ചാന്‍സ് കിട്ടിയാലല്ലേ പറ്റുള്ളൂ,’ ശരത് പറയുന്നു.

Content highlight: Music Director Sharreth talks about his songs

We use cookies to give you the best possible experience. Learn more