| Tuesday, 15th April 2025, 2:59 pm

ഗുഡ് ബാഡ് അഗ്ലി; അനുമതിയില്ലാതെ ഗാനമുപയോഗിച്ചു; അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾക്ക് നോട്ടീസ് അയച്ച് ഇളയരാജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിൽ അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ ഉപയോഗിച്ചെന്ന് കാണിച്ച് നിർമാതാക്കൾക്ക് നോട്ടീസ് അയച്ച് സംഗീത സംവിധായകൻ ഇളയരാജ. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതായി ഇളയരാജ ആരോപിച്ചിട്ടുണ്ട്.

ഒത്ത രൂപ തരേൻ, എൻ ജോഡി മഞ്ഞക്കരുവി എന്നീ ഇളയരാജയുടെ ഗാനങ്ങൾ ഉപയോഗിച്ചതിനാണ് അദ്ദേഹം നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അഞ്ച് കോടിരൂപ നഷ്ട്പരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് നോട്ടീസ്.

എന്നാൽ ഇതാദ്യമായല്ല ഇളയരാജ തന്റെ ഗാനങ്ങൾ ഉപയോഗിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. നേരത്തെയും നിരവധി സിനിമകളിൽ താൻ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിട്ടുണ്ട്. സ്‌റ്റേജ് ഷോകൾക്കെതിരെയും അദ്ദേഹം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ‘കണ്മണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ച് എന്ന് പറഞ്ഞ് സമാനരീതിയിൽ അദ്ദേഹം നോട്ടീസ് അയച്ചിരുന്നു.

അതേസമയം തിയേറ്ററിൽ നിറഞ്ഞോടുകയാണ് ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി. ഏപ്രിൽ പത്തിനായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ കയറാനും അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിക്കായി.

Content highlight: Music director Ilayaraja has sent a notice to the producers of Ajith’s film Good Bad Ugly, alleging that his songs were used without permission.

We use cookies to give you the best possible experience. Learn more