| Monday, 15th November 2021, 4:36 pm

എനിക്ക് അഭിനയിക്കാന്‍ അറിയില്ല, അഭിനയം അത്ര എളുപ്പമുള്ള പരിപാടിയല്ല; സുഷിന്‍ ശ്യാം പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യുവ സംഗീത സംവിധായകരില്‍ ഏറെ ആരാധകരുള്ളൊരാളാണ് സുഷിന്‍ ശ്യാം. ഒട്ടേറെ വലിയ സിനിമകളുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ സുഷിനായിട്ടുണ്ട്. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സുഷിന്‍ സ്വതന്ത്ര സംഗീത സംവിധാനത്തിലേക്ക് കടക്കുന്നത്.

തന്റെ പുതിയ സിനിമാ വിശേഷങ്ങളും സിനിമയില്‍ അഭിനയിച്ചതിന്റെ ഓര്‍മകളും ഡൂള്‍ന്യൂസുമായി പങ്കുവെച്ചിരിക്കുകയാണ് സുഷിനിപ്പോള്‍.

‘മിന്നല്‍ മുരളിയും കുറുപ്പും’ പുതിയ അനുഭവമായിരുന്നെന്നും മലയാളത്തില്‍ ഇപ്പോള്‍ അങ്ങനത്തെ സിനിമകള്‍ കുറവായതുകൊണ്ട് വര്‍ക്ക് ചെയ്യാന്‍ നല്ല ഫണ്ണായിരുന്നന്നും സുഷിന്‍ പറയുന്നു.

ഡയറക്ടറുമായിട്ടുള്ള സംസാരം പോലെയിരിക്കും ഒരു സീനിലെ മ്യൂസിക് എങ്ങനെ വരുന്നു എന്നതെന്ന് സുഷിന്‍ പറയുന്നു. ‘ സിനിമയിലെ ഒരു സീന്‍ കാണുമ്പോള്‍ ഏത് തരത്തിലുള്ള മ്യൂസിക്കാണ് വേണ്ടതെന്ന് ആദ്യം ചിന്തിക്കും. ‘വൈറസ്’ സിനിമയില്‍ ആദ്യത്തെ സീനുകളൊക്കെ കൂടുതലും ബ്ലഡ് സീനാണ്. എനിക്കതൊരിക്കലും കണ്ടിരിക്കാന്‍ പറ്റില്ല. റിയല്‍ സിറ്റ്വേഷനിലാണെങ്കില്‍ ഞാന്‍ ബ്ലഡ് കണ്ടാല്‍ അപ്പോള്‍ തലകറങ്ങി വീഴുന്നയാളാണ്. ആഷിക്കേട്ടന്‍ പറഞ്ഞു തന്നത് ഒരു ഡോക്ടര്‍ ഡെയ്ലി ബ്ലഡ് കാണുന്ന പേഴ്സ്പെക്റ്റീവില്‍ മ്യൂസിക് ചെയ്യാനാണ്,” സുഷിന്‍ പറയുന്നു.

അഭിനയത്തെ എന്തുകൊണ്ട് സീരിയസായി നോക്കിയില്ല എന്ന ചോദ്യത്തിന് അഭിനയിക്കാനറിയില്ല എന്നായിരുന്നു സുഷിന്റെ മറുപടി.’അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ വെറുതെ തമാശക്ക് ചെയ്ത് നോക്കിയതാണ്. ആ സമയത്ത് ദീപക്കേട്ടന്റെ സ്റ്റുഡിയോയിലാണ് ഞാന്‍ വര്‍ക്ക് ചെയ്തുകൊണ്ടിരുന്നത്. ഞാനൊരിക്കലും ഇതിങ്ങനെ ഹിറ്റാവും പ്രതീക്ഷിച്ചിട്ടില്ല. തിയേറ്ററില്‍ ചിരിപൊട്ടുമ്പോഴാണ് നല്ലൊരു പ്ലേസ്മെന്റ് ആയിരുന്നെന്ന് മനസിലാകുന്നത്. അഭിനയം അത്ര എളുപ്പമുള്ള പരിപാടിയല്ല,’ സുഷിന്‍ പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വം, എന്നിട്ടവസാനം തുടങ്ങിയവയാണ് സുഷിന്റെ വരാനിരിക്കുന്ന സിനിമകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Music director Sushin Shyam Interview news

We use cookies to give you the best possible experience. Learn more